20 November Tuesday

ഇന്ധന വിലവർധന : 17ന്‌ എൽഡിഎഫ‌് സായാഹ്ന ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


ഇന്ധനവില വർധനയ്‌ക്കെതിരെ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ 17ന്‌ സംസ്ഥാനത്ത്‌ മണ്ഡലാടിസ്ഥാനത്തിൽ സായാഹ്ന ധർണ നടത്തും.

ഇന്ധന വിലവർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്‌. പ്രളയ ദുരന്തത്തിൽപ്പെട്ട്‌ താളംതെറ്റിയ ജനജീവിതത്തിനുമേൽ കേന്ദ്രസർക്കാർ ഏൽപ്പിക്കുന്ന ഈ ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്‌. ഇന്ധനവില കുറയ‌്ക്കുമെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിയും നരേന്ദ്രമോഡിയും ജനങ്ങൾക്ക്‌ മുന്നിൽവച്ച പ്രധാന വാഗ്‌ദാനം. കുറച്ചില്ലെന്ന്‌ മാത്രമല്ല വില അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുകയുമാണ്‌. എണ്ണക്കമ്പനികൾ അനുദിനം വിലകൂട്ടുമ്പോൾ കേന്ദ്ര സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്ന്‌ മാത്രമല്ല, അവർക്ക്‌ എല്ലാവിധ ഒത്താശയും ചെയ്‌ത്‌ കൊടുക്കുകയും ചെയ്യുന്നു.  മോഡി സർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ രാജ്യമെങ്ങും അതിശക്തമായ പ്രക്ഷോഭമാണ്‌ നടന്നുവരുന്നത്‌.  ഈ സാഹചര്യത്തിലാണ്‌ 17ന്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. വൈകിട്ട്‌ നാലുമുതൽ ഏഴുവരെ നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
Top