21 September Friday

നെടുമ്പാശേരിയിൽ 60 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


നെടുമ്പാശേരി
അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗത്തിന്റെ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ചൊവ്വാഴ്ച ഇൻഡിഗോ വിമാനത്തിൽ ദുബായിൽനിന്നു നെടുമ്പാശേരിയിലെത്തിയ തൃശൂർ കൈപ്പമംഗലം സ്വദേശി ഷാഫിയാണ് പിടിയിലായത്.

ആറ‌് കിലോഗ്രാം തൂക്കംവരുന്ന സ്വർണ മിശ്രിതം പ്രത്യേകം തയ്യാറാക്കിയ പൗച്ചുകളിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഇതിൽനിന്നു 1.9 കിലോഗ്രാം ശുദ്ധമായ സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
Top