19 November Monday

ശബരിമലയിൽ വൈദ്യുതിയും കുടിവെള്ളവും 12ന് മുമ്പ് സജ്ജമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ശബരിമല
മാസപൂജയ്ക്കായി ശബരിമല നട ഈ മാസം 16ന് തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലെ താറുമാറായ വൈദ്യുതി സംവിധാനങ്ങളും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളും താൽക്കാലികമായി 12ന് മുമ്പ് സജ്ജീകരിക്കാൻ ജില്ലാ കലക്ടർ പി ബി നൂഹ് കെഎസ്ഇബി, വാട്ടർ അതോറിറ്റി അധികൃതർക്ക് നിർദേശംനൽകി. പമ്പ മരാമത്ത് കോംപ്ലക്സിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 

മണൽപ്പുറത്തെ വൈദ്യുതി തൂണുകളും തെരുവുവിളക്കുകളും ഉൾപ്പെടെ എല്ലാം പ്രളയത്തിൽ തകർന്നതിനാൽ താൽക്കാലിക വെളിച്ചം നൽകുന്നതിനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കും. പ്ലാപ്പള്ളിമുതൽ പമ്പ വരെയുള്ള 11 സ്ഥലങ്ങളിൽ റോഡുകൾക്ക് നാശം ഉണ്ടായി. ഇതിൽ മൂന്ന് സ്ഥലങ്ങളിൽ റോഡ് പകുതിയിലധികം തകർന്നിട്ടുണ്ട്. എട്ട് സ്ഥലങ്ങളിൽ ചെറിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. റോഡിന് വലിയ തകർച്ച നേരിട്ട മൂന്ന് സ്ഥലങ്ങളിലെ  പുനരുദ്ധാരണ പണികൾ ആരംഭിച്ചു. പമ്പയിലെ ആശുപത്രിയുടെ ഒന്നാം നില ചെളിയടിഞ്ഞ് പ്രവർത്തനക്ഷമമല്ലാതായ സാഹചര്യത്തിൽ രണ്ടാം നിലയിൽ ആശുപത്രി സംവിധാനം താൽക്കാലികമായി ഒരുക്കാൻ കലക്ടർ നിർദേശം നൽകി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top