24 September Monday

അടിസ്ഥാനസൗകര്യ വികസനം; പൊതുവിദ്യാലയങ്ങൾക്ക‌് 241.69 കോടി കൂടി

എം വി പ്രദീപ‌്Updated: Saturday Aug 4, 2018

തിരുവനന്തപുരം > പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന‌് 241‌.69 കോടി രൂപയുടെ പദ്ധതികൾക്ക‌് ഭരണാനുമതി. 2018﹣19ലെ ബജറ്റിൽ ഉൾപ്പെടുത്തി കിഫ‌്ബി മുഖേന നടപ്പാക്കുന്ന പദ്ധതികൾക്ക‌ുപുറമെയാണ‌് ഇൗ തുക. വിദ്യാഭ്യാസവകുപ്പിന്റെ തനത‌ുഫണ്ടിൽനിന്ന‌് മന്ത്രി സി രവീന്ദ്രനാഥിന്റെ നിർദേശാനുസരണമാണ‌്  തുക നൽകുന്നത‌്.

94 ഹൈസ‌്കൂളുകൾക്ക‌് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന‌് 135.84 കോടിയുടെ പദ്ധതിക്കാണ‌് ഭരണാനുമതി. ഈ വിഭാഗത്തിൽ  ഓരോ സ‌്കൂളിനും 20 ലക്ഷം മുതൽ മൂന്നുകോടിവരെ ലഭിക്കും. രണ്ടാമത്തെ വിഭാഗത്തിൽ 34 പ്രൈമറി വിദ്യാലയങ്ങൾക്ക‌് കെട്ടിടനിർമാണത്തിനായി 4232.45 ലക്ഷം രൂപയാണ‌് അനുവദിച്ചത‌്.

13 വൊക്കേഷണൽ ഹയർ സെക്കൻഡറികളുടെ  കെട്ടിടനിർമാണത്തിന‌് 12.36 കോടിയുടെ പദ്ധതിക്കാണ‌് അനുമതി.  പത്തുലക്ഷംമുതൽ ഒന്നരക്കോടിവരെയാണ‌് ഓരോ സ‌്കൂളിനും അനുവദിച്ചത‌്.  പൊതുമരാമത്ത‌് വകുപ്പ‌്, എൽഎസ‌്ജിഡി, ഉൗരാളുങ്കൽ, നിർമിതി കേന്ദ്ര എന്നിവയ‌്ക്കാണ‌് നിർമാണചുമതല.  33 ഗവ. ഹയർ സെക്കൻഡറികൾക്ക‌് കെട്ടിടനിർമാണത്തിന‌് അരക്കോടിമുതൽ രണ്ടരക്കോടി രൂപവരെയുള്ള പദ്ധതിയുമുണ്ട‌്.

പ്രധാന വാർത്തകൾ
Top