14 November Wednesday

മന്ത്രി ബാലൻ എം കെ സാനുവിനെയും സൈമൺ ബ്രിട്ടോയേയും സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

കൊച്ചി > പ്രൊഫ. എം കെ സാനുവിന്റെയും സൈമൺ ബ്രിട്ടോയുടെയും വസതിയിൽ മന്ത്രി എ കെ ബാലൻ സന്ദർശനം നടത്തി. ശനിയാഴ‌്ച പകൽ ഒന്നരയോടെയാണ‌് മന്ത്രി  പച്ചാളത്ത‌് സൈമൺ ബ്രിട്ടോയുടെ വീട്ടിലെത്തിയത‌്. മന്ത്രിയോട‌് ബ്രിട്ടോ പറഞ്ഞതിലധികവും  മഹാരാജാസ‌് കോളേജിൽ കൊല്ലപ്പെട്ട എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെക്കുറിച്ചായിരുന്നു. മഹാരാജാസ‌് കോളേജ‌്  മെൻസ‌് ഹോസ‌്റ്റൽ പൂർണതോതിൽ പ്രവർത്തിക്കുന്നില്ലെന്നതും  ഇതു പരിഹരിക്കാൻ അഭിമന്യു നടത്തിയ ശ്രമങ്ങളും ബ്രിട്ടോ വിശദീകരിച്ചു.

അഭിമന്യുവിന്റെ ജീവിതം ആസ‌്പദമാക്കി വിനീഷ‌് ആരാധ്യ സംവിധാനം ചെയ്യുന്ന ‘പത‌്മവ്യൂഹത്തിലെ അഭിമന്യു’  എന്ന സിനിമയുടെ കഥ സൈമൺ ബ്രിട്ടോയിൽനിന്ന‌് മന്ത്രി ഏറ്റുവാങ്ങി.  ബ്രിട്ടോയുടെ സഹോദരൻ ക്രിസ‌്റ്റി  താൻ രചിച്ച ‘വിരിച്ചിട്ട ഭൂപടം’ എന്ന ഗ്രന്ഥത്തിന്റെ കോപ്പി മന്ത്രിക്ക‌്  നൽകി.
തുടർന്ന‌് രണ്ടരയോടെയാണ‌് മന്ത്രി പ്രൊഫ. എം കെ സാനുവിന്റെ വസതിയായ കാരിക്കാമുറിയിലെ സന്ധ്യയിലെത്തിയത‌്. സാനുമാഷ‌്, ഭാര്യ രത‌്നമ്മ, മകൻ രഞ‌്ജിത്ത‌് എന്നിവർ ചേർന്ന‌് മന്ത്രിയെ സ്വീകരിച്ചു. അരമണിക്കൂറോളം മന്ത്രി അവിടെ ചെലവഴിച്ചു. തന്റെ ഭാര്യാപിതാവും സിപിഐ എം നേതാവുമായിരുന്ന പി കെ കുഞ്ഞച്ചനെക്കുറിച്ച‌് അദ്ദേഹത്തിന്റെ പത‌്നി ഭാസുരാദേവി രചിച്ച ‘പി കെ കുഞ്ഞച്ചൻ ഭാസുര ഓർമകൾ’ എന്ന പുസ‌്തകം മന്ത്രി  സാനുമാഷിന‌് സമ്മാനിച്ചു.

പ്രധാന വാർത്തകൾ
Top