18 November Sunday

ആദിവാസി കോളനികളിൽ സഹായമെത്തിച്ച‌് മലബാർ കൂട്ടായ‌്മ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

നിലമ്പൂർ
സമൂഹമാധ്യമങ്ങൾവഴി രൂപീകരിച്ച മലബാർ കൂട്ടായ‌്മ പ്രവർത്തകർ പ്രളയദുരിതമനുഭവിച്ച ചാലിയാർ പഞ്ചായത്തിലെ അമ്പുമല, വേണ്ണേക്കോട്, പെരുവമ്പാടം ആദിവാസി കോളനികളിലെ 60ലധികം കുടുംബങ്ങൾക്ക് കിറ്റ‌് നൽകി. അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും അടങ്ങുന്ന കിറ്റുകളാണ്  നൽകിയത്.  പ്രളയദുരന്തത്തെ തുടർന്നാണ് ജില്ലയിലെ കക്കാട്, വേങ്ങര,  മഞ്ചേരി, അരീക്കോട്  തുടങ്ങിയ പ്രദേശങ്ങളിലെ നാൽപതോളം യുവാക്കൾ ചേർന്നാണ് മലബാർ കൂട്ടായ്മക്ക് രൂപംനൽകിയത്. ഉരുൾപൊട്ടലിൽ ആറുപേർ മരിച്ച ചാലിയാർ പഞ്ചായത്തിലെ ചെട്ടിയാംപാറയിൽനിന്നുമാണ് ഇവർ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നിരവധി ചരക്കുവാഹനങ്ങളിൽ   കുപ്പിവെള്ളം അടക്കം 33 ലോഡ് അവശ്യവസ്തുക്കൾ ചെങ്ങന്നൂർ, ആലുവ, കുട്ടനാട്, പത്തനംതിട്ട പ്രദേശങ്ങളിൽ എത്തിച്ച‌് നൽകിയിരുന്നു. 30 ലക്ഷം രൂപയുടെ സാധനങ്ങൾ ഇതുവരെ വിതരണംചെയ്യാൻ കഴിഞ്ഞതായി ഇതിന‌് ചുക്കാൻപിടിക്കുന്ന  പ്രജിത്ത് സാബു മഞ്ചേരി, സൈനുദ്ദീൻ കുറ്റൂർ,  ഷിഹാബ് കക്കാട്, നിഷാദ് ബാബു കക്കാട്,  ഷുക്കൂർ, ഷെമീർ ഓമശേരി എന്നിവർ പറഞ്ഞു.


പ്രധാന വാർത്തകൾ
Top