16 November Friday

ധനസഹായം അനര്‍ഹര്‍ കൈപ്പറ്റിയാല്‍ നടപടി; കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും: മന്ത്രി എ സി മൊയ്‌തീന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

കൊച്ചി > പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം അനര്‍ഹരായ വ്യക്തികള്‍ കൈപ്പറ്റിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എ സി മൊയ്‌തീന്‍. ഇത്തരത്തില്‍ ആനൂകൂല്യം കൈപ്പറ്റാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാണ് നടക്കുന്നത്. പേര് വിവരങ്ങളും ബാങ്ക് എക്കൗണ്ടും ശേഖരിക്കുന്നതിന് ബിഎല്‍ഒമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചുമതല. അടിയന്തര ധനസഹായവിതരണം ഈ മാസം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top