15 November Thursday

ലക്ഷ്യം ആയുഷ് മേഖലയുടെ സമഗ്രപുരോഗതി: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018


തിരുവനന്തപുരം
കൊച്ചി മറൈൻ ഡ്രൈവിൽ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവ് ആയുഷ് മേഖലയുടെ സമഗ്രപുരോഗതിയ്ക്ക് വഴിതെളിക്കുമെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കോൺക്ലേവിന്റെ മുന്നോടിയായി സോണൽതല എൽഎസ‌്ജി ലീഡേഴ്‌സ് മീറ്റും സംസ്ഥാന ശിൽപ്പശാലയും ഗവ. ആയുർവേദ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയാടിത്തറ വിപുലപ്പെടുത്താനും ഈ ചികിത്സാ സമ്പ്രദായത്തിലധിഷ്ഠിതമായ വെൽനസ് ടൂറിസം മേഖലയിൽ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുന്നതിനുമാണ‌് കോൺക്ലേവ്. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ ആൻഡ‌് നാച്ചുറോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് കേരളത്തിൽ നടത്തുന്ന ആദ്യ സംരംഭമാണിത‌്.   ആയുർവേദത്തെ ചികിത്സ എന്നതിനപ്പുറം ടൂറിസവുമായിചേർത്ത് വ്യാവസായികമായി മാറ്റാൻ കഴുന്നത് എങ്ങനെയാണെന്നും ചർച്ചചെയ്യും. ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനായി കണ്ണൂരിൽ സ്ഥലമെടുത്തു. ഗവേഷണം നടത്താൻ കഴിയുന്ന തരത്തിലായിരിക്കും ഇൻസ‌്റ്റിറ്റ്യൂട്ട‌് പ്രവർത്തനം ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.സെപ്തംബർ 7 മുതൽ 11 വരെ കൊച്ചി മറൈൻ ഡ്രൈവിലാണ‌് കോൺക്ലേവ‌്. 60 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. വി എസ് ശിവകുമാർ എംഎൽഎ, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. സി ഉഷാകുമാരി, ഹോമിയോപ്പതി ഡയറക്ടർ ഡോ. ജമുന, ഭാരതീയ ചികിത്സാ ഡയറക്ടർ ഡോ.അനിത,  ലീഡേഴ്‌സ് മീറ്റ് കൺവീനർ ഡോ. ലീനാ റാണി എന്നിവർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
Top