ജനക്ഷേമകരം, അടിസ്ഥാന വികസനത്തിന് ഊന്നല്‍

തിരുവനന്തപുരം > കേന്ദ്രനയങ്ങളും നോട്ട് പ്രതിസന്ധിയും സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് കേരളജനതയെ ക്ഷേമത്തിന്റെയും വികസനത്തിന്റെയും കാരുണ്യത്തിന്റെയും സുരക്ഷയുടെയും ആശ്വാസതീരത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ്.
ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് അടിസ്ഥാനസൌകര്യമേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. സാമൂഹ്യസുരക്ഷയ്ക്കും ക്ഷേമത്തിനും വികസനത്തിനും തുല്യപ്രാധാന്യം. പശ്ചാത്തലസൌകര്യ വികസനത്തിനും പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും കാര്‍ഷികമേഖലയ്ക്കും ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും മുന്തിയ പരിഗണനയുണ്ട്. മാന്ദ്യപ്രതിരോധത്തിനുള്ള ബദല്‍മാര്‍ഗങ്ങളും അവതരിപ്പിച്ചു. നവകേരള മിഷന്റെ ഭാഗമായുള്ള വിവിധ മിഷനുകള്‍ക്കും ഘടകപദ്ധതികള്‍ക്കും സാമ്പത്തികഭദ്രത ബജറ്റ് ഉറപ്പാക്കുന്നു.
25,000 കോടി രൂപയുടെ പശ്ചാത്തലസൌകര്യ വികസന പരിപാടികള്‍ പ്രഖ്യാപിച്ചു. 8185 കോടി രൂപ റോഡുകള്‍ക്കും പാലങ്ങള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും തീരദേശഹൈവേക്ക് 6500 കോടിയും മലയോരഹൈവേക്ക് 3500 കോടി രൂപയും നീക്കിവച്ച് അടിസ്ഥാനപദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയത്. അഞ്ചുവര്‍ഷത്തിനകം 50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വരള്‍ച്ച നേരിടാനായി കുടിവെള്ളപദ്ധതികള്‍ക്ക് 1696 കോടി രൂപ വകയിരുത്തി. മുന്നുവര്‍ഷത്തില്‍ കെഎസ്ആര്‍ടിസിക്ക് 3000 കോടിയുടെ സഹായം നല്‍കും. കെഎസ്ഇബിക്കും വന്‍ പദ്ധതി നടപ്പാക്കും
ജീവിതശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ പ്രതിരോധവും സൌജന്യചികിത്സയും വാഗ്ദാനംചെയ്യുന്നു. ആദായനികുതി അടയ്ക്കാത്തതും മറ്റ് വരുമാനമോ പെന്‍ഷനുകളോ ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷനുകള്‍ ഏര്‍പ്പെടുത്തി. നിലവിലുള്ള എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തി. റേഷന്‍ സബ്സിഡിക്കും നെല്ല് സംഭരണത്തിനുമായി വലിയ വകയിരുത്തലുണ്ട്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന ബജറ്റ്, ജന്‍ഡര്‍ ബജറ്റിങ് വീണ്ടും ഉറപ്പാക്കുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള സുരക്ഷയാണ് മറ്റൊരു പ്രത്യേകത. പരമ്പരാഗതമേഖലകള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്ന പദ്ധതികളും പ്രഖ്യാപിച്ചു.
തിളക്കം കെടുത്താന്‍'ചോര്‍ച്ച'യില്‍ തൂങ്ങി പ്രതിപക്ഷം
തിരുവനന്തപുരം > സര്‍വതോന്മുഖമായ വികസനത്തിനും ജനക്ഷേമത്തിനും സാമൂഹ്യസുരക്ഷയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റിനെതിരെ ഒന്നും മിണ്ടാനില്ലാതായപ്പോള്‍ ബജറ്റ് ചോര്‍ച്ചാമുറവിളിയുമായി പ്രതിപക്ഷം. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. പകല്‍ 11.20 വരെ ബജറ്റിനെതിരെ ഒരുവാക്കുപോലും പറയാനോ പ്രതിഷേധിക്കാനോ ഒന്നും കിട്ടിയില്ല. 11.20നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടലാസ് ഉയര്‍ത്തിപ്പിടിച്ച് ബജറ്റ് ചോര്‍ന്നുവെന്ന ആക്ഷേപമുന്നയിച്ചത്. 15 മിനിട്ടോളം ബഹളം വച്ചശേഷം 11.35ന് ഇറങ്ങിപ്പോയി. പിന്നീട് 11 മിനിട്ട് മാത്രമാണ് ഉപസംഹാരം ഉള്‍പ്പെടെ ബജറ്റ് പ്രസംഗം ഉണ്ടായിരുന്നത്. ഈ 11 മിനിട്ട് പ്രസംഗത്തെയാണ് ചോര്‍ച്ചയായി ഉയര്‍ത്തിക്കാട്ടുന്നത്.
ബജറ്റ് അവതരിപ്പിക്കുന്നതിനിടെയും അതിനുശേഷവും മാധ്യമങ്ങള്‍ക്കു നല്‍കാന്‍ തയ്യാറാക്കിയ ഹൈലൈറ്റ്സ് ആയിരുന്നു അത്. ദൃശ്യമാധ്യമങ്ങള്‍ക്കു വേണ്ടിയാണ്, ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അവതരിപ്പിച്ചിടത്തോളം ഭാഗങ്ങള്‍ വാട്സാപ്പിലൂടെ നല്‍കാന്‍ തയ്യാറാക്കിയിരുന്നത്. ഇത് നേരത്തേ നല്‍കിയെന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.
* ആശുപത്രികളില്‍ മികച്ച അടിസ്ഥാനസൌകര്യം
* എല്ലാ പൌരന്മാരുടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം
* ബ്ളഡ് സ്ട്രിപ്പുകള്‍, ബ്ളഡ് പ്രഷര്‍ ഉപകരണങ്ങള്‍, വെയിങ് മെഷീനുകള്‍ എല്ലാ പഞ്ചായത്തിലും
* ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് അവാര്‍ഡ്
* തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാസ്റ്റര്‍പ്ളാന്‍ നടപ്പാക്കാന്‍ ആദ്യഘട്ടത്തിന് 400 കോടി
* രോഗികള്‍ക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി
* ഡയബറ്റിസ്, പ്രഷര്‍, കൊളസ്ട്രോള്‍ രോഗികള്‍ക്ക് സൌജന്യ ഗുളികവിതരണം
* അവയവമാറ്റ ശസ്ത്രക്രിയക്കുശേഷം മരുന്ന് പത്ത് ശതമാനം വിലയ്ക്ക്
* കുഷ്ഠം, മന്ത് സമ്പൂര്‍ണനിവാരണ പദ്ധതി
* 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും ഇവിടെ 510 പുതിയ തസ്തിക
* ഓരോ താലൂക്കിലും താലൂക്കാശുപത്രിയും ജില്ലയില്‍ ജില്ലാ ആശുപത്രിയും ഉറപ്പാക്കാന്‍ 5257 തസ്തിക
* മെഡിക്കല്‍ കോളേജുകളില്‍ 6562 തസ്തിക
* ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തില്‍ അഞ്ച് ശതമാനം സംവരണം; ജോലിക്ക് നാല് ശതമാനം സംവരണം
* അന്ധത, കാഴ്ചക്കുറവ്, ബുദ്ധിവൈകല്യം എന്നിവയുള്ളവര്‍, ചലനശേഷി ഇല്ലാത്തവര്‍, കുഷ്ഠരോഗവിമുക്തര്‍ എന്നിവര്‍ക്കുള്ള രണ്ടുലക്ഷം രൂപയ്ക്കുള്ള സ്വാവലംബം ആരോഗ്യ ഇന്‍ഷുറന്‍സ്
* എല്ലാ ജില്ലയിലും‘ഓട്ടിസം പാര്‍ക്ക്
* മാനദ ണ്ഡപ്രകാരമുള്ള സ്പെഷ്യല്‍/ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി
* ശിശുക്ഷേമത്തിന് 1621 കോടി.
* കൊച്ചി സര്‍വകലാശാലയ്ക്ക് 240 കോടി
* സ്കൂള്‍വിദ്യാഭ്യാസത്തിന് പദ്ധതിയില്‍ 863 കോടി
* സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് 640 കോടി.
* വയനാട് പാക്കേജിന് 19 കോടി
* കാസര്‍കോട് പാക്കേജിന് 90 കോടി
* നെല്ല്, പച്ചക്കറി, വാഴ, പൂക്കള്‍, നാളികേരം എന്നീ വിളകള്‍ക്ക് 15 സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ക്ക് തുടക്കംകുറിക്കാന്‍ പത്തുകോടി
* ക്ഷീരകര്‍ഷകര്‍ക്ക് 1100 രൂപ പെന്‍ഷന്‍
* മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും കമ്പോസ്റ്റ് വളവുമായി സുജലം, സുഫലം’കാര്‍ഷികവ്യാപനപദ്ധതി.
* പ്രവാസി ക്ഷേമപെന്‍ഷന്‍ 2000 രൂപ
* സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ 1100 രൂപ
* ആശ പ്രവര്‍ത്തക രുടെയും പാചകത്തൊഴിലാളികളുടെയും പ്രീ-പ്രൈമറി അധ്യാപ കരുടെയും ഓണറേറിയം 500 രൂപവീതം വര്‍ധന
* സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്
* പഞ്ഞമാസ സമാശ്വാസപദ്ധതി 3600 രൂപവീതം
* മത്സ്യം, കയര്‍, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി റിട്ടയര്‍മെന്റ് ആനുകൂല്യത്തിന് 50 കോടി രൂപ.
* 12 ഹാര്‍ബറുകളുടെ നിര്‍മാണത്തിന് 39 കോടി
* തീരവികസനത്തിന് 216 കോടി * കടല്‍ത്തീരത്തുനിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 24,851 മത്സ്യത്തൊഴിലാളികുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 150 കോടി
* തീരദേശ ചെറുറോഡുകള്‍ക്കായി 100 കോടി * ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 49 കോടി.
* 5628 കോടിയില്‍ 182 റോഡ് * 2557 കോടിയില്‍ 69 പാലം, റെയില്‍വേ മേല്‍പ്പാലം, മേല്‍പ്പാലം
* 6500 കോടിയില്‍ തീരദേശ ഹൈവേ * 3500 കോടിയില്‍ മലയോര ഹൈവേ * അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടി രൂപയുടെ റോഡ് നവീകരണപദ്ധതികള്‍.
* 100 ചകിരിമില്ലുകള്‍ , ഫോംമാറ്റിങ്സിന്റെ പുതിയ കയര്‍ കോമ്പോസിറ്റ് ഫാക്ടറി കയര്‍ സംഭരിക്കാന്‍ 200 കോടി, വിറ്റഴിക്കാന്‍ സബ്സിഡിക്ക് 48 കോടി കയര്‍മേഖലയ്ക്ക് 128 കോടി
* കൈത്തറി, യന്ത്രത്തറി മേഖലയ്ക്ക് 72 കോടി രൂപ
* തോട്ടണ്ടി സംഭരണത്തിന് 30 കോടി
* കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിനും ഭാഗികയന്ത്രവല്‍ക്കരണത്തിനും 42 കോടി
* കശുമാവുകൃഷി പ്രോത്സാഹനത്തിന് 6.5 കോടി
* ഖാദി ഗ്രാമീണവ്യവസായങ്ങളുടെ അടങ്കല്‍ 17 കോടി
* യുവജന സംരംഭകത്വവികസന പരിപാടിക്ക് 70 കോടി
* ഐടി മിഷന് 100 കോടി
* സാംസ്കാരികോത്സവങ്ങള്‍ക്ക് 15 കോടി രൂപ
* ടൂറിസം സ്ഥാപനങ്ങള്‍ക്ക് 22 കോടി രൂപ
* മുസ്രിസ് ഹെറിറ്റേജ് പ്രോജക്ടിനും തലശേരി, ആലപ്പുഴ സ്പൈസ് റൂട്ട് പ്രോജക്ടുകള്‍ക്കും 40 കോടി.
* തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ആധുനിക വൈദ്യുതി ശ്മശാനങ്ങള്‍ക്ക് 100 കോടി
* നാല് ശാസ്ത്രീയ ലാന്‍ഡ് ഫില്ലുകള്‍ക്ക് 50 കോടി
* പദ്ധതിയടങ്കലില്‍ 216 കോടി രൂപ പശ്ചാത്തലസൌകര്യ വികസനത്തിന്.
* റേഷന്‍ സബ്സിഡിക്ക് 900 കോടിയും ചോര്‍ച്ച ഒഴിവാക്കാനുള്ള സാങ്കേതികസംവിധാനങ്ങള്‍ക്ക് 117 കോടിയും.










0 comments