Top
24
Wednesday, January 2018
About UsE-Paper

ഉജ്വല റാലിയോടെ മാന്നാര്‍ ഏരിയ സമ്മേളനം സമാപിച്ചു

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌


മാന്നാര്‍ > രക്തസാക്ഷി സ്മരണയും കാര്‍ഷിക പോരാട്ടങ്ങളുടെ നിലയ്ക്കാത്ത ആവേശവും തുടികൊട്ടി നില്‍ക്കുന്ന ബുധനൂര്‍- എണ്ണയ്ക്കാട് പ്രദേശത്ത് മൂന്നുദിനങ്ങളിലായി നടന്ന സിപിഐ എം മാന്നാര്‍ ഏരിയ സമ്മേളനം ചുവപ്പുസേനാ മാര്‍ച്ചോടെയും ബഹുജറാലിയോടെയും സമാപിച്ചു. പെരിങ്ങലിപ്പുറത്ത് നിന്നാരംഭിച്ച ബഹുജനറാലിയില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.

മാന്നാര്‍, പാണ്ടനാട്, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല പഞ്ചായത്തുകളിലെ 76 വാര്‍ഡുകളില്‍നിന്ന് കുട്ടികളുംസ്ത്രീകളുമടക്കമുള്ളവര്‍ വര്‍ധിതാവേശത്തോടെ റാലിയില്‍ വര്‍ഗീയ ഫാസിസത്തിനും മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ഉശിരന്‍ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ അണിനിരന്നത്. രക്തപതാകയേന്തി സഞ്ചരിച്ച ചുവപ്പുസേനാംഗങ്ങളും റാലിയെ അത്യാകര്‍ഷകമാക്കി.

തുടര്‍ന്ന് എണ്ണയ്ക്കാട് പി കെ ചന്ദ്രാനന്ദന്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി വിശ്വംഭരപ്പണിക്കര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, എ മഹേന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരന്‍ സ്വാഗതവും, കണ്‍വീനര്‍ ആര്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.