21 September Friday

മഹാരാജാസിലേക്ക് മെല്‍ബിന്‍ വീണ്ടുമെത്തുന്നു; തിരിച്ചുവരുന്നത് ദയാ ഗായത്രിയായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

ദയ ഗായത്രി

കൊച്ചി > മഹാരാജാസിലെ ബിഎ മലയാളം ക്ലാസിലേക്ക‌് മെൽബിൻ വീണ്ടുമെത്തുന്നു. ഈ തിരിച്ചുവരവിന‌് ഏറെ പ്രത്യേകതയുണ്ട‌്. സ്വന്തം സ്വത്വത്തെ സമൂഹം അംഗീകരിച്ചതിന്റെ സന്തോഷവുമായി ദയ ഗായത്രി എന്ന പേരിലാകും ഇനി മെൽബിൻ പഠിക്കുക. കോളേജുകളിൽ സർക്കാർ നടപ്പാക്കിയ ട്രാൻസ‌്ജെൻഡർ സംവരണ ഉത്തരവ് പ്രകാരമാണ‌് മെൽബിൻ ബുധനാഴ‌്ച വീണ്ടും പ്രവേശനം നേടിയത‌്.

അതിന്റെ സന്തോഷം  തന്റെ ഫേസ‌്‌ബുക്കിലൂടെ കുറിക്കുകയുംചെയ‌്തു. ദയ ഗായത്രി എന്ന് പേര് മാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മെൽബിൻ പറഞ്ഞു. മുമ്പ‌് ആണായി പഠിച്ച മെൽബിൻ, രേഖാമൂലം ട്രാൻസ‌്ജെൻഡർ സ്വത്വം അംഗീകരിച്ചശേഷമേ കോളേജിലേക്കുള്ളൂവെന്ന‌് തീരുമാനമെടുത്തിരുന്നു. കാഞ്ഞിരമറ്റം സ്വദേശി മെൽബിൻ 2013ൽ ബിഎ  ഇക്കണോമിക‌്സിലാണ‌്  പ്രവേശനം നേടിയിരുന്നത‌്. ദയയെകൂടാതെ തീർത്ഥ സാർവിക, പ്രവീൺനാഥ‌് എന്നീ ട്രാൻസ‌്ജൻഡർ വിദ്യാർഥികളും ഇക്കുറി മഹാരാജാസിൽ പ്രവേശനം നേടിയിട്ടുണ്ട്.

പാലക്കാട് നെന്മാറ എൻഎസ്എസ് കോളേജിലെ വിദ്യാർഥിയായിരുന്ന പ്രവീണ സ്വത്വം കോളേജിൽ വെളിപ്പെടുത്തിയതോടെ പഠനം പൂർത്തിയാക്കാതെ വരികയായിരുന്നു. തുടർന്ന‌്  ഇടവേളയ്ക്കുശേഷമാണ് മഹാരാജാസിൽ ചേരുന്നത്. കേരളത്തിലെ സർകലാശാലകളിലും ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജുകളിലും ബിരുദം, ബിരുദാനന്തര ബിരുദത്തിന് ട്രാർസ‌്ജെൻഡർ അപേക്ഷർക്ക‌് രണ്ട് സീറ്റുവീതം സംവരണംചെയ‌്ത‌് സർക്കാർ ഉത്തരവിറങ്ങിയിരിക്കുന്നു. ഈ ഉത്തരവുപ്രകാരം ട്രാൻസ‌്ജെൻഡർ വിദ്യാർഥികൾക്ക‌് പ്രവേശനം നല്കുന്ന ആദ്യ കോളേജ് എറണാകുളം മഹാരാജാസാണ്.  ട്രാൻസ‌്ജെൻഡർ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക‌്, പ്രവേശന ഫോമിൽ പ്രത്യേക കോളം നൽകിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top