26 September Wednesday

സ‌്പെഷ്യലിസ്റ്റ‌് അധ്യാപകരുടെ വേതനം ഇരട്ടിയാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018


സ്വന്തം ലേഖകൻ
കേന്ദ്രസർക്കാർ വേതനം വെട്ടിക്കുറച്ചതിനെത്തുടർന്ന‌് പ്രതിസന്ധിയിലായ സ‌്പെഷ്യലിസ്റ്റ‌് അധ്യാപകരെ സംരക്ഷിക്കാനായി ഇരട്ടി വേതനം അനുവദിച്ച‌് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എസ‌്എസ‌്എയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ച സ‌്പെഷ്യലിസ്റ്റ‌് അധ്യാപകരുടെ വേതനം 25,200 രൂപയിൽനിന്ന‌് 7000 രൂപയായി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇതിൽ 4200 രൂപമാത്രമാണ‌് കേന്ദ്രം  നൽകുക. ബാക്കി തുക സംസ്ഥാനം വഹിക്കണമായിരുന്നു.

വിദ്യാഭ്യാസമേഖലയിൽ കേന്ദ്രഫണ്ടുകൾ തുടർച്ചയായി വെട്ടിക്കുറച്ച‌് സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുന്ന പരിമിതികൾക്കുള്ളിലും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മുൻകൈയിഅധ്യാപകരുടെ വേതനം ഇരട്ടിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

സർക്കാരിന്റെ നിശ്ചയദാർഡ്യത്തിന്റെ  അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതമായ 2800 രൂപയ്ക്കു പുറമെ, അധികമായി  ഓരോ അധ്യാപകനും 7000 രൂപകൂടി ചേർത്ത് പ്രതിമാസം 14,000 രൂപ വേതനം നൽകും.   കലാ, കായിക, പ്രവൃത്തിപരിചയം അധ്യാപകരായ 2685 പേർക്ക‌് ഗുണം ലഭിക്കും.

പ്രധാന വാർത്തകൾ
Top