പള്‍സര്‍ സുനി പെണ്‍വാണിഭ കേസിലും പ്രതിയെന്ന് സംശയം

കൊച്ചി> കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനി ദുബായ് പെണ്‍വാണിഭ കേസിലും പ്രതിയെന്ന് സംശയം പെണ്‍വാണിഭ കേസില്‍ പരാമര്‍ശിക്കുന്ന സുനില്‍ സുരേന്ദ്രന്‍ പള്‍സര്‍ സുനിയാണെന്നാണ് സംശയം. അതേസമയം സുനിയുടെ ദുബായ് ബന്ധവും ചര്‍ച്ചയാകുന്നു. 2013-- --14 വര്‍ഷത്തില്‍ നിരവധിതവണയാണ് സുനി ദുബായ് സന്ദര്‍ശിച്ചിടുള്ളത്.
നടിയെ ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള സുനിയുടെ തെളിവെടുപ്പ് തുടരുകയാണ്. സുനിയും സംഘവും വാഹനത്തില്‍ നടിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെടുക്കാനായിട്ടില്ല. ഗോശ്രീ പാലത്തില്‍നിന്ന് മൊബൈല്‍ കായലില്‍ എറിഞ്ഞുവെന്നാണ് സുനി പറയുന്നത്. കായലില്‍ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല. അതേസമയം സുനിയുടെ അഭിഭാഷകന്റെ കൈയില്‍നിന്നും സുഹൃത്തിന്റെ കൈയില്‍നിന്നും പിടിച്ചെടുത്ത മെമ്മറികാര്‍ഡുകള്‍ വിശദപരിശോധക്ക് അയിച്ചിരിക്കയാണ്.











0 comments