ad
Deshabhimani

ഭരണസ്തംഭനമില്ല; ഇതിനകം 18,000ത്തോളം ഫയലുകള്‍ തീര്‍പ്പാക്കി: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2017, 05:03 AM | 0 min read

തിരുവനന്തപുരം> സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും അത്തരം ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അധികാരത്തിലെത്തിയശേഷം ഇതിനകം തന്റെ മുന്നിലെത്തിയ 18,000 ഫയലുകളില്‍ 17,800 എണ്ണവും തീര്‍പ്പാക്കിയെന്നും മുഖ്യമന്ത്രി  നിയമസഭയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വിരുദ്ധ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐഎഎസ് - ഐപിഎസ് തര്‍ക്കത്തില്‍ ഫയലുകള്‍ നീങ്ങുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.വി.ഡി സതീശനാണ് അടിയന്തരപ്രമേയത്തിനു അനുമതി തേടിയത്. 

ഉദ്യോഗസ്ഥര്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. വ്യത്യസ്ത അഭിപ്രായം വരുമ്പോള്‍ തന്നെ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാറുണ്ട്. ചേരിപ്പോരാണെന്നു പറഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. എന്നാല്‍, ഇതൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല. ജനാധിപത്യ വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകുന്ന സര്‍ക്കാരാണിതെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപോയി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home