20 September Thursday

മുഖ്യമന്ത്രിക്ക് വധഭീഷണി: അന്വേഷണം ഊര്‍ജിതം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

തൃശൂര്‍ > മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് മോബൈല്‍ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ പറഞ്ഞു. നിരവധിപേരെ ചോദ്യം ചെയ്തു. ഫോണ്‍വിളികളുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞു.

ചാലക്കുടിയില്‍ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന കുന്നംകുളം സ്വദേശി സജേഷ്കുമാറിന്റെ ഫോണില്‍ വെള്ളിയാഴ്ച രാവിലെയാണ് 'മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും' എന്ന സന്ദേശം വന്നത്. ഉടന്‍ തൃശൂര്‍ ഈസ്റ്റ് പൊലീസിന് വിവരം കൈമാറി. സന്ദേശം അയച്ചത് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനിയുടെ ഫോണില്‍നിന്നാണെന്ന് വ്യക്തമായതോടെ, അവരേയും ഭര്‍ത്താവിനേയും പൊലീസ് ചോദ്യംചെയ്തു. ഇവരുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞദിവസം നഷ്ടപ്പെട്ടിരുന്നു. ഇത് ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തൃശൂര്‍ ഈസ്റ്റ് സിഐ കെ സി സേതുവിന്റെ നേതൃത്വത്തില്‍ അന്വേഷണംനടക്കുന്നത്.

പ്രധാന വാർത്തകൾ
Top