16 October Tuesday

നടിയെ ആക്രമിച്ച കേസ് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിനെ എതിര്‍ക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


കൊച്ചി > നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസില്‍ പൊലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന പരാതിയില്‍ ഒമ്പതിന് അങ്കമാലി മജിസ്ട്രേട്ട് കോടതിയുടെ വിധി വരാനിരിക്കെയാണ് ഈ നീക്കം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടാല്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കും.

ദിലീപ് എട്ടാംപ്രതിയായ കേസിന്റെ കുറ്റപത്രം പ്രതികളില്‍ ചിലര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതുപോലെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കാനും കേസ് അട്ടിമറിക്കാനും ദിലീപ് ശ്രമിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.  കുറ്റപത്രവും അനുബന്ധരേഖകളും രണ്ടാഴ്ച മുമ്പ് അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന് നല്‍കിയിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top