16 October Tuesday

ആരോഗ്യ ജാഗ്രത പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പകര്‍ച്ചവ്യാധി പ്രതിരോധ പരിപാടിയായ ആരോഗ്യജാഗ്രത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.  പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനും രോഗപ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനുമുള്ള പദ്ധതിയാണ് 'ആരോഗ്യജാഗ്രത- പകര്‍ച്ചവ്യാധികള്‍ക്കെതിരെ'. തദ്ദേശ ഭരണസ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആര്‍ദ്രം മിഷന്റെ ഭാഗമായി ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് പദ്ധതി നടപ്പാക്കുന്നത്. തുടര്‍ച്ചയായ ശുചീകരണയജ്ഞങ്ങളും ഗാര്‍ഹികസന്ദര്‍ശനങ്ങളും പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള രോഗപ്രതിരോധ-ആരോഗ്യപരിപാലന ക്ളാസുകളും നടത്തും. പദ്ധതിയുടെ മൊബൈല്‍ ആപ്ളിക്കേഷനും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു.

ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, എ സമ്പത്ത് എംപി, മേയര്‍ വി കെ പ്രശാന്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍എച്ച്എം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എ റംലാബീവി എന്നിവര്‍ സംസാരിച്ചു. തദ്ദേശഭരണമന്ത്രി കെ ടി ജലീല്‍ സ്വാഗതവും ആരോഗ്യ ഡയറക്ടര്‍ ആര്‍ എല്‍ സരിത നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top