24 September Monday

കൊട്ടിയൂർ പീഡനക്കേസ്‌: മൂന്നുപേരെ കുറ്റവിമുക്‌തരാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

റോബിൻ വടക്കുംചേരി

ന്യൂഡൽഹി> കൊട്ടിയൂർ പീഡനക്കേസുമായി ബന്ധ​പ്പെട്ട്​ മൂന്ന്​ പേരെ സുപ്രീംകോടതി കുറ്റവിമുക്​തരാക്കി.സിസ്റ്റര്‍ ടെസ്സി, സിസ്റ്റര്‍ ആന്‍സി മാത്യു , ഡോ ഹൈദരലി എന്നിവരെയാണ് പ്രതി പട്ടികയില്‍ നിന്ന് സുപ്രീം കോടതി ഒഴിവാക്കിയത്.കേസിൽ രണ്ട്​ പ്രതികൾ വിചാരണ നേരിടണം.

പ്രതിപട്ടികയിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹർജി നൽകിയ ക്രിസ്​തുരാജ ആശുപത്രിയിലെ സിസ്​റ്റർ ടെസി ജോസ്​, ഡോ. ഹൈദർ അലി, സിസ്​റ്റർ ആൻസി മാത്യൂഎന്നിവരെയാണ്‌ കുറ്റവിമുക്‌തരാക്കിയത്‌.

അതേസമയം വയനാട്​ ശിശുക്ഷേ സമിതി അധ്യക്ഷൻ ഫാ.തോമസ്​ ജോസ്​ തേരകം, സമിതി അംഗം ബെറ്റി ജോസഫ്​ എന്നിവരുടെ ഹർജികൾ കോടതി തള്ളി. ​

പ്രായപൂർത്തിയാകാത്ത പെൺകുട്ടി​ പീഡനത്തിനിരയായ പ്രസവിച്ചതുമായ ബന്ധപ്പെട്ട കേസിൽ വൈദികൻ റോബിൻ വടക്കുംചേരിയാണ്​ ഒന്നാം പ്രതി. കേസിലെ വൈദികനെ രക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിനാണ്​ മറ്റുള്ളവർക്കെതിരെ കേസ്​. പീഡനത്തിരയായ 16 കാരി പ്രസവിച്ച കുഞ്ഞ്‌ റോബിൻ വടക്കുംചേരിയുടെതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിരുന്നു.

പ്രധാന വാർത്തകൾ
Top