18 September Tuesday

ജില്ലാ ഫുട്ബോൾ അസോ. വാർഷിക ജനറൽ ബോഡി

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018
തൃക്കരിപ്പൂർ 
ജില്ലാ ഫുട്ബോൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു.   2018‐ 19 വർഷത്തേക്കുള്ള 3,29,500 രൂപ വരവും 8,87,500 രൂപ െചലവും വരുന്ന ബജറ്റ്‌ അവതരിപ്പിച്ചു. 
അധികമായി വരുന്ന ചെകലവിനുള്ള തുക സ്പ്പോൺസർമാരെ കണ്ടെത്തി സ്വരൂപിക്കും.  ആയിറ്റി കടവ് റിസോർട്ടിൽ നടന്ന പൊതുയോഗത്തിൽ ജില്ലയിലെ മികച്ച താരങ്ങളായ റോഷൻ കുമാർ (സീനിയർ), ഡോ. ടി ഫയാസ് (ഗോൾകീപ്പർ), മുഹമ്മദ് സിയാദ് (യൂത്ത്), എം ആദർശ് (സബ്ജൂനിയർ), പി അശ്വതി (ജൂനിയർ ഗേൾസ്), മാളവിക (സബ്ജൂനിയർ ഗേൾസ്), ഫുട്ബോൾ രംഗത്ത് കൂടുതൽ കാലം സേവനം ചെയ്ത ഇ ബാലൻ നമ്പ്യാർ, ടി വി ഗോപാലകൃഷ്ണൻ എന്നിവർക്ക്  ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് കെ വീരമണി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടികെഎം മുഹമ്മദ് റഫീഖ്, കേരളാ പൊലീസ് ടീം മുൻ പരിശീലകൻ പി കുഞ്ഞികൃഷ്ണൻ, ജില്ലാ ജൂനിയർ ടീം പരിശീലകൻ കെ വി ഗോപാലൻ, നായനാർ ഫുട്ബോൾ അക്കാദമി ചെയർമാൻ എം രാമചന്ദ്രൻ, ബാലമുരളി, ടി കുഞ്ഞിക്കണ്ണൻ, സി വി ഷാജി, പി എം കബീർ, അഷ്‌റഫ് ഉപ്പള, ടി പി അബ്ദുസലാം, കെ വി പ്രസീദ്, സിദ്ദീഖ് ചക്കര, യു സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top