Top
18
Monday, December 2017
About UsE-Paper

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ നിരാഹാര സത്യഗ്രഹം തുടങ്ങി

Wednesday Nov 29, 2017
വെബ് ഡെസ്‌ക്‌
കാഞ്ഞങ്ങാട് > എന്‍എഫ്പിഇ പോസ്റ്റല്‍ ആന്‍ഡ് ആര്‍എംഎസ് ജില്ലാകമ്മിറ്റി അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി  കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ദ്വിദിന നിരാഹാര സത്യഗ്രഹം തുടങ്ങി. കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുക, മെമ്പര്‍ഷിപ്പ് വെരിഫിക്കേഷന്റെ ഫലം പ്രഖ്യാപിക്കുക, എല്ലാ കേഡറുകളിലെയും ഒഴിവുകള്‍ നികത്തുക, സ്വകാര്യവല്‍ക്കരണവും കമ്പനിവല്‍ക്കരണവും ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം സി രാധാകൃഷ്ണന്‍ അധ്യക്ഷനായി. സി കെ അശോക്കുമാര്‍, കെ ഹരി, പ്രേംകുമാര്‍, എം കുമാരന്‍നമ്പ്യാര്‍, എം ഗോപി എന്നിവര്‍ സംസാരിച്ചു.