25 September Tuesday

സ്വകാര്യ ബസ്സുകളുടെ സാന്ത്വന യാത്ര നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കാസർകോട്‌
'പ്രളയബാധിതര്‍ക്ക് ഒരു കൈത്താങ്ങ്' എന്ന സന്ദേശവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാർഥം സ്വകാര്യ ബസ്സുകള്‍ നടത്തുന്ന 'യാത്ര'യ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാർത്താകുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്‌ചയാണ്‌ ജില്ലയിലെ സ്വകാര്യ ബസ്സുകള്‍  പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷന്‍   ജില്ലാ കമ്മിറ്റി  നേതൃത്വത്തില്‍ സാന്ത്വനയാത്ര നടത്തുന്നത്. ഇതിലൂടെ സംഭരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.
 യാത്രക്കാർ  ഫെയര്‍ നിരക്കിന് പുറമെ പരമാവധി തുക ജീവനക്കാര്‍ നീട്ടുന്ന ബക്കറ്റില്‍ നിക്ഷേപിച്ച് സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചു.  ജീവനക്കാർ  അന്നേ ദിവസത്തെ വേതനം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടുണ്ട്. കലക്‌ഷനുവേണ്ടി ഉപയോഗിക്കുന്ന മുഴുവന്‍ ബക്കറ്റും ദുരിതബാധിതര്‍ക്ക് എത്തിച്ചുകൊടുക്കും. 
യാത്രയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്‌ സ്‌റ്റാൻഡ്‌  പരിസരത്ത് രാവിലെ 8.30ന് പി കരുണാകരന്‍ എംപി നിർവഹിക്കും. ചെറുവത്തൂര്‍ ബസ്‌ സ്‌റ്റാൻഡ്‌  പരിസരത്ത് 8.30ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  എ ജി സി ബഷീറും കാസർകോട്‌  പുതിയ സ്‌റ്റാൻഡിൽ  കലക്ടര്‍ ഡോ. ഡി സജിത്ബാബുവും  ഒന്പതിന്‌ ഹൊസങ്കടിയിൽ  ഹര്‍ഷാദ് വോര്‍ക്കാടിയും ഉദ്ഘാടനം ചെയ്യും. 
പ്രധാന വാർത്തകൾ
Top