22 September Saturday

പുറംകടലിൽ കുടുങ്ങിയവരെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
നീലേശ്വരം
പുറംകടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. അഴിത്തല അഴിമുഖത്ത് നിന്നും തിങ്കളാഴ്ച രാവിലെ  40 പേരുമായി പുറം കടലിലേക്ക് മീൻ പിടിക്കാൻ പോയ മാവിലാകടപ്പുറം പന്ത്രണ്ടിലുള്ള നാസറിന്റെ  യാസിൻ പടന്ന  എന്ന  വള്ളം യന്ത്രത്തകരാറ് കാരണം പുറംകടലിൽ കുടുങ്ങി. 
 കാസർകോട്‌  ഫിഷറീസ് അസി. ഡയറക്ടർ പി വി  സതീശന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ്‌  തൊഴിലാളികളെയും വള്ളവും സുരക്ഷിതമായി കരയിലെത്തിച്ചത്‌.  
രാവിലെ ഫിഷറീസ് റസ്ക്യൂബോട്ട് പട്രോളിങ്‌  നടത്തുന്നതിനിടയിലാണ് അഴിമുഖത്തിന് 18 കിലോമീറ്റർ അകലെ തകരാറിലായ ബോട്ടിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 
ഉടൻ  രക്ഷാപ്രവർത്തനത്തിന്‌ പുറപ്പെടുകയും നാലു മണിക്കൂർ കൊണ്ട് എല്ലാവരെയും സുരക്ഷിതരായി കരയിലെത്തിക്കുകയുംചെയ്‌തു.  
ഫിഷറീസ് റസ്ക്യൂ ഗാഡ് പി മനു, ഒ ധനീഷ്, ഡ്രൈവർ നാരായണൻ എന്നിവർ രക്ഷാദൗത്യത്തിൽ  പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top