21 September Friday

കുഴൽ പുഴു ആക്രമണം: നെൽകൃഷി നശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018
കുണ്ടംകുഴി
ചെറാ പൈക്കം പാടശേഖരത്തിൽ കുഴൽപുഴുവിന്റെ അക്രമണം കാരണം നെൽകൃഷി നാശത്തിലേക്ക്. ശക്തമായ മഴകാരണം വയലിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് കുഴൽപുഴുവിന്റെ അക്രമണമുണ്ടാകാൻ കാരണമെന്ന് പറയുന്നു. ആറേക്കർ സ്ഥലത്താണ്‌ കുഴൽപുഴു ബാധിച്ചത്‌. 
ശക്തമായ മഴകാരണം കീടനാശിനി പ്രയോഗം സാധിക്കുന്നില്ല.  വെള്ളം പൂർണമായും ഇറങ്ങിയാലേ  കീടനാശിനി പ്രയോഗിക്കാനാകൂ.  മഴ വിട്ടുമാറാത്തത് ഇതിന് തടസമാകുന്നു . ബേഡഡുക്ക കൃഷി ഓഫീസറുടെ നേതൃത്വത്തിൽ  പാടശേഖരം സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളക്കെട്ടിൽനിന്നാണ് കുഴൽപുഴുവിന്റെ വ്യാപനം ഉണ്ടാകുന്നതെന്നാണ് പ്രാഥമിക നിഗമനം.
പ്രധാന വാർത്തകൾ
Top