14 November Wednesday

കാസർകോട്‌ നഗരസഭാ അഴിമതി പ്രക്ഷോഭത്തിനില്ലെന്ന്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018
കാസർകോട്‌
കാസർകോട്‌ നഗരസഭയുടെ അഴിമതി വിഷയത്തിൽ പ്രക്ഷോഭത്തിനില്ലെന്ന്‌ ബിജെപി ജില്ലാപ്രസിഡന്റ്‌. നേരത്തെ നഗരസഭയുടെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്‌തിട്ടുണ്ടെന്നും ഇനി പ്രക്ഷോഭം നടത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ബിജെപി ജില്ലാപ്രസിഡന്റ്‌ കെ ശ്രീകാന്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
നഗരസഭയിൽ ഭരണകക്ഷിയായ ലീഗിന്റെ അഴിമതിക്ക്‌ ബിജെപി കൂട്ടുനിൽക്കുന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌  മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ ശ്രീകാന്ത്‌ നൽകിയ മറുപടി. അണികൾക്കിടയിൽ വർഗീയ ധ്രുവീകരണം നടത്തി രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുന്ന ലീഗും ബിജെപിയും അഴിമതിയിൽ ഒറ്റക്കെട്ടാണെന്ന്‌ സമ്മതിക്കുന്നതാണിത്‌. 
സർവമേഖലയിലും അഴിമതിയും  ക്രമക്കേടും കൊടികുത്തി വാഴുന്ന നഗരസഭയ്‌ക്ക്‌ ബിജെപി കൗൺസിലർമാർ പൂർണ പിന്തുണയാണ്‌ നൽകുന്നത്‌. അതിനാൽ മിക്ക പദ്ധതികളും ചർച്ചയില്ലാതെ പാസാക്കുകയാണ്‌. ബിജെപിക്ക്‌  നഗരസഭയിൽ 13 കൗൺസിലർമാരുണ്ടെങ്കിലും ഇവരാരും ലീഗിന്റെ അഴിമതിയെ ചോദ്യംചെയ്യാറില്ല. ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി രമേഷ്‌ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഇവിടെ കൗൺസിലർമാരായുണ്ട്‌. ആകെ 38  അംഗ കൗൺസിലിൽ ലീഗിന്‌ 20 അംഗങ്ങളുണ്ട്‌. സിപിഐ എമ്മിനും കോൺഗ്രസിനും ഒാരോ അംഗങ്ങൾ വീതം.   മൂന്ന്‌ സ്വതന്ത്രന്മാരുമുണ്ട്‌. 
ഇതിൽ സിപിഐ എമ്മിന്റെയും സ്വതന്ത്ര കൗൺസിലർമാരും മാത്രമെ ലീഗിന്റെ അഴിമതിക്കെതിരെ  ശബ്ദിക്കാറുള്ളൂ. അഴിമതിയുടെ പങ്കുപറ്റുന്ന ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ മിണ്ടാറില്ല. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ്‌ ഈ കൂട്ടുകച്ചവടമെന്ന്‌  കെ ശ്രീകാന്തിന്റെ പ്രതികരണത്തോടെ വ്യക്തമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top