17 July Tuesday

നഗരസഭയിലെ മുസ്ളിംലീഗ് അംഗം അയോഗ്യനാകും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 27, 2017
കാസര്‍കോട് > സ്ഥിരമായി യോഗങ്ങളില്‍ ഹാജരാകാതിരുന്ന കാസര്‍കോട് നഗരസഭയിലെ മുസ്ളിംലീഗ് അംഗത്തെ അയോഗ്യനാക്കാന്‍ നടപടി തുടങ്ങി. സംവരണ വാര്‍ഡായ തളങ്കര തെരുവത്ത് (22-ാം വാര്‍ഡ്) നിന്ന് മുസ്ളിംലീഗ് സ്ഥാനാര്‍ഥിയായി വിജയിച്ച കെ വിശ്വനാഥനെയാണ് അയോഗ്യനാക്കുന്നത്. മൂന്നു മാസത്തിലധികമായി സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കുകയോ നഗരസഭാ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യാത്ത വിശ്വനാഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി നഗരസഭാ ചെയര്‍പേഴ്സണ് കത്ത് നല്‍കി. കാസര്‍കോട് നഗരസഭയില്‍ ഇതാദ്യമായാണ് ഒരാള്‍ സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അയോഗ്യനാവുന്നത്. വിശ്വനാഥ ന്‍ യോഗങ്ങളില്‍ പങ്കെടുക്കുകയോ വാര്‍ഡിന്റെ വികസന കാര്യങ്ങളില്‍ ഇടപെടുക്യാ ചെയ്യാറില്ല. 
പ്രധാന വാർത്തകൾ
Top