Top
24
Wednesday, January 2018
About UsE-Paper

മൂലധനത്തിന്റെ 150-ാം വാര്‍ഷികം സെമിനാര്‍ മുതലാളിത്ത ചൂഷണത്തിന് പുതിയ രൂപഭാവങ്ങള്‍: എം വി ഗോവിന്ദന്‍

Monday Dec 25, 2017
വെബ് ഡെസ്‌ക്‌
കൊളത്തൂര്‍ > ആധുനികകാലത്തെ മുതലാളിത്ത വ്യവസ്ഥയില്‍ അനേക കോടികളുടെ സാമ്പത്തിക ചൂഷണമാണ് ലോകത്ത്  നടക്കുന്നതെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.  
സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പെര്‍ളടുക്കത്ത് മൂലധനത്തിന്റെ കാലിക പ്രസക്തി വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് തൊഴില്‍ ചൂഷണവും കൊള്ളലാഭവുമായിരുന്നു മുതലാളിത്തത്തിന്റേത്. ഇന്ന് ഐടി മേഖല മുതലാളിത്തത്തിന്റെ കറവപ്പശുക്കളാണ്. 
മുതലാളിത്തത്തെ ചെറുത്തും തകര്‍ത്തും മാത്രമേ ജനങ്ങള്‍ക്ക് യഥാര്‍ഥ സ്വാതന്ത്യ്രം ലഭിക്കുകയുള്ളൂ. അതിന് ഇടതുപക്ഷം ശക്തിപ്പെടണം. ഇടതുപക്ഷം ശക്തമായ സംസ്ഥാനങ്ങളില്‍ മാത്രമാണ് ചെറുത്തുനില്‍പ്പുകള്‍ നടക്കുന്നത്. രാജസ്ഥാനിലെ കര്‍ഷക സമരത്തിന്റെ വിജയം അതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി അധ്യക്ഷയായി.  സംസ്ഥാന കേരളോത്സവത്തില്‍ വടംവലിയില്‍ ജേതാക്കളായ ചെഗുവേര ഒറ്റമാവുങ്കാല്‍, വോളിബോളില്‍ റണ്ണേഴ്സായ ജ്വാല പള്ളഞ്ചി, മദറു അമ്മ കലാസമിതി പുളിങ്കുന്ന്, വ്യക്തിഗത വിജയികളായ സുരേഷ്, കെ അഭിലാഷ്, ശ്രീജ എന്നിവരെ അനുമോദിച്ചു. 
ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന്‍ ഉപഹാരം നല്‍കി. ഏരിയാ സെക്രട്ടറി സി ബാലന്‍ സ്വാഗതം പറഞ്ഞു.