Top
19
Tuesday, December 2017
About UsE-Paper

മാധ്യമങ്ങളുടെ മോഡി സ്തുതി കൂടുന്നു: ജി സുധാകരന്‍

Saturday Nov 25, 2017
വെബ് ഡെസ്‌ക്‌
കൊടക്കാട് > കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പുവരെ കോണ്‍ഗ്രസിനായി കുഴലൂത്ത് നടത്തിയ ദേശീയ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പതനത്തെക്കുറിച്ച് വിശകലനം ചെയ്യാതെ മോഡിയെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രവണത വര്‍ധിക്കുന്നതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സിപിഐ എം തൃക്കരിപ്പൂര്‍ ഏരിയാസമ്മേളനത്തിന്റെ ഭാഗമായി വെള്ളച്ചാലില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
ഒരു തെരഞ്ഞെടുപ്പിലും 50 ശതമാനം വോട്ട് നേടാത്ത പാര്‍ടികളാണ് രാജ്യം ഭരിക്കുന്നത്. പിണറായിയുടെ തലയ്ക്ക് ഒരു കോടി വില പറഞ്ഞതും വടക്കോട്ട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന വീരവാദവും നടക്കാതെ വന്നതോടെ പതിയെ പതിയെ പത്തിമടക്കി പിറകോട്ടുപോയി. അടുത്തു കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് നില ഗണ്യമായി കുറഞ്ഞത് പിച്ചും പേയും വിളിച്ചുപറഞ്ഞതിന്റെ ഫലമാണ്. നോട്ട് നിരോധനവും വിലക്കയറ്റവും അവരുടെ മുന്നേറ്റത്തെ തടഞ്ഞു. കാശ് കൊടുത്താല്‍ ലഭിക്കുന്നതല്ല അന്തസെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി പി സുകുമാരന്‍ സ്വാഗതം പറഞ്ഞു.