18 September Tuesday
കുഴികൾ നികത്താൻ നടപടിവേണം

ദേശീയപാത ഓഫീസിലേക്ക്‌ ഇന്ന്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
കാസർകോട്‌
കാസർകോട്‐ മംഗളൂരു  ദേശീയപാതയിലെ കുഴികൾ അടിയന്തരമായി നികത്തണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ   ചൊവ്വാഴ്‌ച കാസർകോട്‌ ദേശീയപാത അതോറിറ്റി ഓഫീസിലേക്ക്‌  മാർച്ച്‌ നടത്തും. രാവിലെ പുതിയ ബസ്‌സ്റ്റാൻഡ്‌ ഐഡിബിഐ ബാങ്ക്‌ പരിസരത്ത്‌ നിന്നാരംഭിക്കും. 
കാസർകോട്‐ മംഗളൂരു ദേശീയപാതയിലെ കുഴികൾ കാരണം നിരവധി അപകടങ്ങളാണുണ്ടാകുന്നത്.  കഴിഞ്ഞദിവസം അടുക്കത്ത്ബയലിലുണ്ടായ അപകടത്തിൽ രണ്ട്‌ കുട്ടികൾ മരിച്ചു. നിരവധിപ്പേർക്ക്‌ പരിക്കേറ്റു. തലപ്പാടി മുതൽ കാസർകോട്  വരെ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. വാഹനങ്ങൾക്കും യാത്രക്കാർക്കും ദുസ്സഹമായി മാറിയ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണിയെടുത്ത്‌  കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കാൻ ദേശീയപാത അതോറിറ്റി അധികൃതർ തയ്യാറാകണമെന്ന്‌ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top