21 November Wednesday

ദത്തുഗ്രാമത്തിൽ എൻഎസ്‌എസ്‌ ഓണക്കിറ്റ്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
തൃക്കരിപ്പൂർ
ദത്തു ഗ്രാമത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു.  ഉദിനൂർ ഗവ. ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ദത്തു ഗ്രാമമായ തടിയൻ കൊവ്വൽ കൊയത്തൂർ കോളനിയിലെ 25 കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തത്. 
പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയതിന്റെ തുടർച്ചയായാണ് ഓണക്കിറ്റ് വിതരണം.  ജില്ലാ പഞ്ചായത്ത് മെമ്പർ പി സി സുബൈദ ഉദ്ഘാടനംചെയ്തു. പിപി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. കെ മനോജ് കുമാർ, പ്രിൻസിപ്പൾ  സി പി ജയശ്രി, ടി രാഘവൻ, കെ വി ഷിബു, ടി വി വിജയൻ എന്നിവർ സംസാരിച്ചു.  
എൻ എസ്‌എസ് പ്രോഗ്രാം ഓഫീസർ രമേശൻ മുണ്ടവളപ്പിൽ സ്വാഗതവും  വളണ്ടിയർ ലീഡർ കാവ്യ രമേഷ് നന്ദിയും പറഞ്ഞു.  
പ്രധാന വാർത്തകൾ
Top