15 November Thursday

ദുരിതാശ്വാസ ക്യാന്പുകളിലേക്ക്‌ എസ്‌എഫ്‌ഐയുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

നീലേശ്വരം

ദുരിതാശ്വാസ ക്യാമ്പിലേക്ക് എസ്എഫ്ഐയുടെ സഹായവും.  ക്യാന്പസുകളിൽനിന്ന്‌  ക്യാമ്പുകളിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി എസ്‌എഫ്ഐ ജില്ലാ കമ്മിറ്റി വിവിധ ഏരിയ കമ്മിറ്റികൾ മുഖേന  പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിച്ചു. ടൗണുകൾ, കടകൾ, ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് അവശ്യസാധനങ്ങൾ ശേഖരിച്ചത്.   
ശേഖരിച്ചവ പടന്നക്കാട്‌ കാർഷികകോളേജിലെ   സംഭരണ ശാലയിലേക്ക്‌ കൈമാറി. വസ്ത്രങ്ങൾ, കുടിവെള്ളം, അരി, പലഹാരങ്ങൾ, സാനിറ്ററി നാപ്കിൻ തുടങ്ങിയാണ് വിദ്യാർഥികൾ  ശേഖരിച്ചത്.പി കരുണാകരൻ എംപി  കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന് കൈമാറി.  ജില്ലാ പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി. നീലേശ്വരം നഗരസഭ ചെയർമാൻ കെ പി ജയരാജൻ,പഞ്ചായത്ത്‌ പ്രസിഡന്റുമാരായ  സി പ്രഭാകരൻ,  പ്രസീത രാജൻ, ടി വി ശ്രീധരൻ  നീലേശ്വരം നഗരസഭ  സ്റ്റാൻഡിങ്‌  കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top