21 November Wednesday

കാസർകോട്‌ റെയിൽവേ സ്‌റ്റേഷൻ ലിഫ്‌റ്റ്‌ സ്ഥാപിക്കാൻ ടെൻഡർ

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

 

കാസർകോട്‌
കാസർകോട്‌ റെയിൽവേ സ്‌റ്റേഷനിൽ ലിഫ്‌റ്റ്‌ സ്ഥാപിക്കാൻ ടെൻഡർ  വിളിക്കും. റെയിൽവേ സ്‌റ്റേഷനിൽ ഇരുഭാഗത്തുമായി സ്ഥാപിക്കുന്ന രണ്ട്‌  ലിഫ്‌റ്റുകൾക്ക്‌ 41.5 ലക്ഷം രൂപയുടെ ടെൻഡറാണ്‌ അംഗീകരിച്ചത്‌.  ആഗസ്‌ത്‌ എട്ടിന്‌ ടെൻഡർ തുറക്കും. 
െടൻഡർ അംഗീകരിച്ച്‌ എട്ട്‌  ‌മാസത്തിനകം പണി പൂർത്തിയാക്കണം. കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ  വിവിധ സ്‌റ്റേഷനുകളുടെ വികസനത്തിനായി പി കരുണാകരൻ എംപി െറയിൽവേക്ക്‌ നൽകിയ വിവിധ പദ്ധതികളിൽ ഉൾപ്പെടുന്നതാണിത്‌. 
ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷനിലെ മേൽ നടപ്പാത കിഴക്ക്‌ഭാഗത്തേക്ക്‌  ‌നീട്ടുന്ന പ്രവൃത്തിക്കും റീ ടെൻഡർ വിളിക്കും. 42 ലക്ഷം രൂപ ചെലവുള്ള പ്രവൃത്തിയുടെ ടെൻഡർ  ആഗസ്‌ത്‌  എട്ടിന്‌ വിളിക്കും.  
പി കരുണാകരൻ എംപി, എം രാജപോപാലൻ എംഎൽഎ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടും ചെറുവത്തൂർ പഞ്ചായത്ത്‌ ഫണ്ടും ഉപയോഗിച്ചാണ്‌  മേൽ നടപ്പാത പണിയുന്നത്‌. നടപ്പാത പൊതുജനങ്ങൾക്ക്‌  ഏറെ ഗുണകരമാകും. 
പ്രധാന വാർത്തകൾ
Top