Top
24
Wednesday, May 2017
About UsE-Paper

ഇ കെ നായനാര്‍ക്ക് സ്മരണാഞ്ജലി

Saturday May 20, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ചീമേനി ഈസ്റ്റ് ലോക്കല്‍കമ്മിറ്റി പള്ളിപ്പാറയില്‍ സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
ചെറുവത്തൂര്‍ > സിപിഐ എം ചീമേനി ഈസ്റ്റ് ലോക്കല്‍കമ്മിറ്റി പള്ളിപ്പാറയില്‍ സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ വി രമേശന്‍ അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ പി വത്സലന്‍, കെ ബാലകൃഷ്ണന്‍, ടി പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ സുകുമാരന്‍ സ്വാഗതം പറഞ്ഞു.
കാസര്‍കോട് > ബാലസംഘം കാസര്‍കോട് ഏരിയാകമ്മിറ്റി നേതൃത്വത്തില്‍ ഇ കെ നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ രക്ഷാധികാരി പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. കെ മനീഷ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി സൂരജ്, പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെ വി ഗോവിന്ദന്‍, ടി ബാലകൃഷ്ണന്‍, അശോകന്‍ കുന്നൂച്ചി എന്നിവര്‍ സംസാരിച്ചു. കെ രാജേഷ് സ്വാഗതം പറഞ്ഞു.
* ബാലസംഘം വന്നലോം, ചീറ്റക്കാവ്, എടാച്ചേരി, വെള്ളച്ചാല്‍ വടക്ക്, സെന്‍ട്രല്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ ഇകെ നായനാര്‍ അനുസ്മരണം കെ വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. ജുനേഷ് അധ്യക്ഷനായി. പി പി സുകുമാരന്‍, അവനി ബിസല്‍ എന്നിവര്‍ സംസാരിച്ചു. സി വി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മധു പൊള്ളപ്പൊയില്‍ തിയറ്റര്‍ ഗെയിമും പ്രകാശന്‍ കുതിരുമ്മല്‍ നാട്ടറിവ് പാട്ടും അവതരിപ്പിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »