15 November Thursday

ഓണം സ്‌പെഷ്യൽ അരി ദുരിതാശ്വാസ ക്യാന്പിലേക്ക്‌ നൽകി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

അരയി യുപി സ്‌കൂൾ കുട്ടികൾ ഓണം സ്‌പെഷ്യൽ അരി ദുരിതാശ്വാസ ക്യാന്പിലേക്ക്‌ നൽകാൻ കൈമാറിയപ്പോൾ

 കാഞ്ഞങ്ങാട് 

നാടെങ്ങും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമ്പോൾ ഈ കുഞ്ഞുങ്ങളുടെ പ്രവർത്തനം മാതൃകയാവുകയാണ്‌. അരയി ഗവ. യുപി സ്കൂളിലെ കുട്ടികൾ തങ്ങൾക്ക്‌ ഓണാവധിക്കാലത്തേക്ക്‌ ലഭിച്ച അഞ്ച്‌ കിലോ അരി ദുരിത ബാധിതരുടെ ക്യാന്പിലേക്ക്‌ നൽകി. 
 മാധ്യമങ്ങളിലൂടെയും വെള്ളപ്പൊക്ക കെടുതികൾ കാണാനിടയായ കുട്ടികൾ  അവരവർക്ക് കിട്ടിയ   ഓണം സ്പെഷ്യൽ അരി കൈമാറുകയുമായിരുന്നു. സ്കൂൾ അങ്കണത്തിൽ  നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ കുട്ടികളിൽനിന്ന്‌  അരി ഏറ്റുവാങ്ങി കാഞ്ഞങ്ങാട് തഹസിൽദാർ എസ് ശശിധരൻപിള്ളയ്ക്ക് കൈമാറി.  പിടിഎ പ്രസിഡന്റ്‌  സമീർ വട്ടത്തോട് അധ്യക്ഷനായി.  പ്രധാനാധ്യാപകൻ  പി ശ്രീകാന്ത്,  മദർ പിടിഎ പ്രസിന്റ്‌  എസ് സി റഹ്മത്ത്, ടി വി ശശിപ്രഭ, വില്ലേജ് ആഫീസർ സജീവൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top