ad
Deshabhimani

തച്ചങ്ങാട്സ്കൂളിലെ കുട്ടി റേഡിയോ പ്രവര്‍ത്തനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 17, 2018, 05:31 PM | 0 min read

പനയാല്‍ > തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ കുട്ടി റേഡിയോ ആരംഭിച്ചു. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കുട്ടിറേഡിയോ കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ ബാബു അധ്യക്ഷയായി. ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ ആദ്യ വാര്‍ത്താ അവതരണവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരവും നല്‍കി. 
കുട്ടിറേഡിയോ രൂപരേഖ കാഞ്ഞങ്ങാട് ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം ഗൌരിയും സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ളാന്‍ കാഞ്ഞങ്ങാട് ഡിഇഒ കെ പി പ്രകാശ്കുമാറും പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ടൌണ്‍ ലയണ്‍സ് ക്ളബ് നല്‍കിയ വാട്ടര്‍ പ്യൂരിഫെയര്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരനും സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വൈദ്യുതി ഉപകരണ സമര്‍പണം പള്ളിക്കര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ലക്ഷ്മിയും ഉദ്ഘാടനം ചെയ്തു. ഒമ്പതാംക്ളാസില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിക്ക് പൂര്‍വ വിദ്യാര്‍ഥി സംഘടന ചെയര്‍മാന്‍ അജയന്‍ പനയാല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജന്നത്തു ജാസ്മിന് കലക്ടര്‍ നല്‍കി. 
പഞ്ചായത്തംഗം എം പി എന്‍ ഷാഫി, ബേക്കല്‍ എഇഒ കെശ്രീധരന്‍, കാസര്‍കോട് ഐടി സ്കൂള്‍ കോ- ഓര്‍ഡിനേറ്റര്‍ പി ശ്രീധരന്‍, വി വി സുകുമാരന്‍, നാരായണന്‍, സുജാത ബാലന്‍,  എ എസ് എ ഷെറൂള്‍, ബാലകൃഷ്ണന്‍, കെ വിജയകുമാര്‍, കെ സുനില്‍കുമാര്‍, കെ കൈലാസ് എന്നിവര്‍ സംസാരിച്ചു. വി വിനോദ്കുമാര്‍ കുട്ടി റേഡിയോ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക എം ഭാരതി ഷേണായ് സ്വാഗതവും എം അഭിലാഷ് നന്ദിയും പറഞ്ഞു

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home