25 September Tuesday

പ്രതിയുടെ രേഖാ ചിത്രം തയ്യാറായി അജാനൂരിലെ കവർച്ച അന്വേഷണം ശക്തമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018
കാഞ്ഞങ്ങാട് 
റിട്ട.  അധ്യാപിക അജാനൂര്‍  പഞ്ചായത്ത് കാര്യാലയത്തിന് എതിർവശത്തെ പുറവങ്കര സ്വർഗമഠത്തില്‍ ഓമനയെ  (74) കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ തുമ്പുകിട്ടാത്തതിനെ തുടര്‍ന്ന് പൊലീസ്അന്വേഷണം സൈബര്‍സെല്ലിന്റെ സഹായത്തോടെ ശക്തമാക്കി. അിനിടെ പ്രതിയുടേതെന്നു കരുതുന്നയാളുടെ രേഖാ ചിത്രവും പൊലീസ്‌ പുറത്തുവിട്ടു. 
സംഭവദിവസം വെള്ളിക്കോത്ത് മൊബൈല്‍ ടവറിന്റെ പരിധിയിലൂടെ കടന്നുപോയതും വന്നതുമായ നമ്പറുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള നടപടികള്‍കഴിഞ്ഞ ദിവസം ചുമതലയേറ്റ  കാഞ്ഞങ്ങാട് ഡിവൈഎസ്‌പി  പി കെ സുധാകരന്‍, സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒമ്പതുപവന്‍ സ്വർണവും ആയിരം രൂപയുമാണ് കൊള്ളയടിച്ചത്. സ്ഥലത്തുനിന്നും ശേഖരിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചുവരികയാണ്. അതേസമയം സമീപകാലത്ത് ജില്ലയില്‍ നിന്നും ജയില്‍ മോചിതരായതും മുന്‍ കുറ്റവാളികളുമായവരുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചുവരികയാണ്. മുഖംമൂടി കവര്‍ച്ചക്ക് പിന്നില്‍ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന നിഗമനത്തിലാണ് പൊലീസ്. 
പ്രധാന വാർത്തകൾ
Top