19 November Monday

കേന്ദ്രസർവകലാശാലയിൽ എസ്എഫ്ഐ സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

പെരിയ

കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സമരം തുടരുന്നു.  രണ്ടാം ദിനം അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഉപരോധിച്ച്  എസ്എഫ്ഐ സമരം നടത്തി. ഉപരോധം സംസ്ഥാന കമ്മിറ്റി അംഗം ഡോ സിദ്ധാർഥ്‌ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അക്ഷര അധ്യക്ഷയായി.  ജില്ല കമ്മിറ്റി അംഗം സച്ചിന്‍  സംസാരിച്ചു. 
ഉപരോധത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ എസ്എഫ്ഐ നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന  വിദ്യാര്‍ത്ഥിത്വം നഷ്ടപെടുത്താതെ അച്ചടക്ക നടപടി പെട്ടെന്ന് സ്വീകരിക്കാന്‍ സർവകലാശാല നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍  ഉറപ്പ് നല്കി. അഭിമന്യു കള്‍ച്ചറല്‍ ഫോറത്തിന്റെ തെരുവ് നാടകം  സമരവേദിയില്‍ അരങ്ങേറി.  ഓണം അവധി കഴിഞ്ഞ്  അച്ചടക്ക നടപടി ദ്രുതഗതിയില്‍ പുര്‍ത്തികരിക്കുന്നത് വരെ സമരം അവസാനിക്കില്ലെന്നും സർവകലാശാലയിലെ ഹോസ്റ്റല്‍ വിഷയം,സ്‌കോളര്‍ഷിപ്പും  കാവിവൽകരണവുമുൾപെടെയുള്ള വിഷയങ്ങളില്‍ പ്രക്ഷോഭവുമായി എസ്എഫ്ഐ മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.
പ്രധാന വാർത്തകൾ
Top