25 September Tuesday

നാലിടത്ത്‌ ഉരുൾപൊട്ടൽ

സ്വന്തം ലേഖകർUpdated: Friday Jun 15, 2018

കാസർകോട്‌

ജില്ലയിൽ തകർത്ത്‌  പെയ്യുന്ന മഴയിൽ കനത്ത നാശം. മലയോര മേഖലയിൽ നാലിടത്ത്‌ ഉരുൾപൊട്ടി. പനത്തടി പഞ്ചായത്തിലെ   കമ്മാടി, കല്ലാപ്പള്ളി,   ബളാൽ പഞ്ചായത്തിലെ  കൊന്നക്കാടിന്‌ സമീപം മഞ്ചുച്ചാൽ, അശോകച്ചാൽ എന്നിവിടങ്ങളിലാണ്‌  ഉരുള്‍പൊട്ടിയത്‌. ഇതിന്റെ ഫലമായി  പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. ഗ്രാഡിപള്ള പ്രദേശം ഒറ്റപ്പെട്ടു. 13 വൈദ്യുതി തൂണികള്‍ ഒടിഞ്ഞ് വീണു. കല്ലാപ്പള്ളി സ്‌കൂള്‍ മതില്‍ തകര്‍ന്നു. പാണത്തൂര്‍‐ കല്ലപ്പള്ളി‐ സുള്ള്യ റോഡില്‍ മണ്ണ് ഇടിഞ്ഞുവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. കള്ളാര്‍ പനത്തടി, കോടോംബേളൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴകളും  തോടുകളും കരകവിഞ്ഞ ഒഴികിയതോടെ  കാര്‍ഷിക വിളകള്‍ ഒലിച്ച് പോയി.  പാലപുഴയില്‍ അരകിലോമീറ്റർ  കര പുഴയെടുത്തു. കൊട്ടോടി ടൗണില്‍ വെള്ളം കയറി. കൊട്ടോടിയില്‍ നിന്നും ഗ്രഡിപള്ള പ്രദേശത്ത് പോകുന്ന പാലത്തിന് മുകളില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഉരുള്‍പെട്ടിയ പനത്തടി പഞ്ചായത്തിലെ പ്രദേശങ്ങൾ പ്രസിഡന്റ് പി ജി മോഹനന്‍, സ്റ്റാൻഡിങ്്‌ കമ്മിറ്റി ചെയര്‍മാന്‍ പി തമ്പാന്‍ എന്നിവർ സന്ദർശിച്ചു. 
കനത്ത മഴയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ വ്യാപകമായ കൃഷിനാശമുണ്ടായി. 17 ഹെക്ടറോളം സ്ഥലത്തെ വളികൾ നശിച്ചു. അടയ്ക്ക, വാഴ, തെങ്ങ് എന്നിവ  നശിച്ചു.  18 വരെ സംസ്ഥാനത്ത് ശക്തമായതോ (ഏഴ് മുതല്‍ 11 വരെ സെന്റിമീറ്റര്‍) അതിശക്തമായതോ (12 മുതല്‍ 20 വരെ സെന്റിമീറ്റര്‍) ആയ മഴയ് സാധ്യതയുണ്ട്‌. കാസർകോട്‌, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ‍ മലയോര മേഖലയില്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.   അടിയന്തര ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാം. 
പ്രധാന വാർത്തകൾ
Top