Top
20
Wednesday, September 2017
About UsE-Paper

എംപിയുടെ സത്യഗ്രഹം വിജയിപ്പിക്കണം: സിഐടിയു

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

 കാസര്‍കോട് > നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് പി കരുണാകരന്‍ എംപി 18ന് ആരംഭിക്കുന്ന സത്യഗ്രഹ സമരത്തില്‍ തൊഴിലാളികളെ അണിനിരത്തി സമരം വന്‍ വിജയമാക്കാന്‍ സിഐടിയു ജില്ലാകമ്മിറ്റി തീരുമാനിച്ചു.

നാടിന്റെയാകെ വികസനത്തിനുതകുന്ന ഈ പ്രക്ഷോഭത്തെ കരിവാരിത്തേക്കാനുള്ള തല്‍പരകക്ഷികളുടെ കുപ്രചാരണം തള്ളിക്കളയണം. ദുസ്സഹമായ യാത്രാക്ളേശം ജില്ലയുടെ വികസനത്തെ പുറകോട്ടടുപ്പിക്കുകയാണ്. ദേശീയപാത വികസനത്തോടൊപ്പം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുന്നതിന് ജനകീയ എംപി പി കരുണാകരന്‍ നടത്തുന്ന ഈ സമരം ജനങ്ങള്‍ എറ്റെടുക്കുമെന്നുറപ്പാണ്. യോഗത്തില്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ പി പി ചിത്തരഞ്ജന്‍, പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.