19 November Monday

ഭാരത്‌ ബീഡി ഡിപ്പോയിൽ ബീഡിത്തൊഴിലാളി സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

ബീഡിത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കാസർകോട്‌ അടുക്കത്ത്‌ ബയലിലെ ഓഫീസിന്‌ മുന്നിൽ സത്യഗ്രഹം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌  ജില്ലയിലെ ഭരത്‌ ബീഡി ഡിപ്പോയ്‌്‌ക്ക്‌ മുന്നിൽ ബീഡി തൊഴിലാളികൾ സത്യഗ്രഹം സംഘടിപ്പിച്ചു.ബീഡിത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ  കാസർകോട്‌, കാഞ്ഞങ്ങാട്‌,  മഞ്ചേശ്വരം ഡിപ്പോകൾക്ക്‌ മുന്നിലായിരുന്നു സമരം. ഭാരത്‌ ബീഡിത്തൊഴിലാളികളുടെ ജോലി ആഴ്‌ചയിൽ ഒരുദിവസമായി വെട്ടിച്ചുരുക്കി ബീഡിത്തൊഴിലാളികളെ  ദുരിതപൂർണമായ ജീവിതത്തിലേക്ക്‌ തള്ളിവിടുന്ന മാനേജ്‌മെന്റ്‌ നടപടി അവസാനിപ്പിക്കുക, 2015ൽ അനുവദിച്ച ഡിഎ  12.50 രൂപ ഉടൻ വിതരണം ചെയ്യുക, കർണാടകയിൽ സ്വകാര്യ ബീഡിത്തൊഴിലാളിക്ക്‌ പുതുക്കി നിശ്ചയിച്ച മിനിമം കൂലി 210 രൂപ ഇവിടുത്തെ തൊഴിലാളികൾക്കും അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം നടത്തിയത്‌.
കാസർകോട്‌ അടുക്കത്ത്‌ ബയലിലെ ഓഫീസിന്‌ മുന്നിൽ സത്യഗ്രഹം ഫെഡറേഷൻ സംസ്ഥാന  സെക്രട്ടറ കെ ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ടി രാധാമണി അധ്യക്ഷയായി. കെ സുരേന്ദ്രൻ, എം സരോജിനി, കെ പി ഗോപി, ബി കുഞ്ഞിക്കണ്ണൻ, എം പത്മാവതി,കെ ജയന്തി, കെ ലക്ഷ്‌മി എന്നിവർ സംസാരിച്ചു. എ നാരായണൻ സ്വാഗതം പറഞ്ഞു. 
കാഞ്ഞങ്ങാട് ഭാരത് ബീഡി ഡിപ്പോയിലേക്ക് നടത്തിയ മാർച്ചും ധർണയും ബീഡിത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ എ കെ നാരായണൻ ഉദ്ഘാടനം ചെയ്തു.കെ നാരായണൻ അധ്യക്ഷനായി. ഡി വി അമ്പാടി, പി നാരായണൻ, കെ കുഞ്ഞിക്കണ്ണൻ, പി പത്മിനി,കെ വി കുഞ്ഞമ്പാടി, പി രാധ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ടി കുട്ട്യൻ സ്വാഗതം പറഞ്ഞു.  മഞ്ചേശ്വരത്ത്‌  സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌  ബേബി ഷെട്ടി ഉദ്‌ഘാടനം ചെയ്‌തു. ഡി സുബ്ബണ്ണ ആൾവ അധ്യക്ഷനായി. വി ഏലിയാസ്‌ ഡിസൂസ,  എം  പ്രേമ, യു ഗീത, ഡി ദേവകി എന്നിവർ സംസാരിച്ചു. പി രാഘവ ഗെട്ടി സ്വാഗതംപറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top