14 November Wednesday

കാഞ്ഞങ്ങാട്‌ കേന്ദ്രീയ വിദ്യാലയം ഗുരുവനത്തെ കെട്ടിടം പണി നവംബറിൽ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കാഞ്ഞങ്ങാട്‌
കാഞ്ഞങ്ങാട്‌ കേന്ദ്രീയ വിദ്യാലയത്തിന്‌ ഗുരുവനത്ത്‌ നിർമിക്കുന്ന കെട്ടിടത്തിന്റെ പണി നവംബറിൽ പൂർത്തീകരിച്ച്‌ ഉദ്‌ഘാടന സജ്ജമാക്കാൻ പി കരുണാകരൻ എംപിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. 
വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ഊർജിതമായി നടക്കുകയാണ്‌. ദ്രുതഗതിയിൽ പണി പൂർത്തീകരിക്കാനാവശ്യമായ ശ്രമമാണ്‌ നടക്കുന്നത്‌. 
യോഗത്തിൽ എംപിക്ക്‌ പുറമെ ആർഡിഒ സി ബിജു, നഗരസഭാ ചെയർമാൻ വി വി രമേശൻ, പിടിഎ ഭാരവാഹി കെ രാജ്‌മോഹൻ, പ്രിൻസിപ്പൽ വേദപ്രകാശ്‌ മീണ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top