21 September Friday

കാഞ്ഞങ്ങാട്‌ കാൽലക്ഷം രൂപയുടെ പുകയില ഉൽപന്നം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 കാഞ്ഞങ്ങാട് 

കാഞ്ഞങ്ങാട് കാൽലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് അധികൃതർ പിടികുടി. 
ചെറുകിട കച്ചവടക്കാർക്കും പാതയോരത്തെ ബീഡ വിൽപനക്കാർക്കുമായി വിതരണം ചെയ്യാനെത്തിച്ച പാൻപരാഗ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് കാഞ്ഞങ്ങാട് അഷറഫ് ഫാബ്രിക്സ് പരിസരത്തെ കെട്ടിടത്തിലെ മുറിയിൽനിന്ന്് എക്സൈസ് ഇൻസ്പെക്ടർ ടി ആർ ഹരിനന്ദനും സംഘവും പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് യുപി സ്വദേശിയായ വഗീലിനെ (46) പിടികൂടി. 
പ്രിവന്റീവ് ഓഫീസർമാരായ എം അനിൽകുമാർ, സുനിൽ, പി മോഹനൻ, സിവിൽ എക്സൈയിസ് ഓഫീസർമാരായ സുധീന്ദ്രൻ, മഞ്ചുനാഥൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top