23 September Sunday

നവകേരള സൃഷ്ടി ലോട്ടറി വിൽപനയ്‌ക്കൊരുങ്ങി കുടുംബശ്രീ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

കാസർകോട്‌
 നവകേരള ഭാഗ്യക്കുറിയുടെ വിൽപന കുടുംബശ്രീ മുഖേന നടത്താൻ തീരുമാനിച്ചതിനാൽ സിഡിഎസ് ചെയർപേഴ്സൺമാർക്കും അക്കൗണ്ടന്റുമാർക്കും പരിശീലനം നൽകി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി അധിക തുക സമാഹരിക്കാനായാണ്‌ നവകേരള ഭാഗ്യക്കുറി തുടങ്ങുന്നത്‌.  ജില്ലയിലെ 42 കുടുംബശ്രീ സിഡിഎസുകൾക്കും കാഷ്വൽ ഏജൻസി നൽകി പരമാവധി ടിക്കറ്റുകൾ വിറ്റഴിക്കാനാണ്‌ തീരുമാനം. 
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിശീലനം കുടുംബശ്രീ ജില്ലാമിഷൻ കോ‐ ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ പിലിക്കോട് പഞ്ചായത്ത്‌ സിഡിഎസ്‌ ചെയർപേഴ്സൺ ലീനയ്ക്ക് ടിക്കറ്റ്‌ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ ലോട്ടറി  ഓഫീസർ എം കൃഷ്ണരാജ് പദ്ധതി വിശദീകരിച്ചു.  അസി. ജില്ലാമിഷൻ കോ‐ ഓർഡിനേറ്റർ പ്രകാശൻ പാലായി, പി ജോസഫ് എന്നിവർ സംസാരിച്ചു. എല്ലാ സിഡിഎസുകളും 500 വീതം ടിക്കറ്റുകൾ വിൽക്കാൻ തീരുമാനിച്ചു.
പ്രധാന വാർത്തകൾ
Top