24 September Monday

ഭാർഗവിയമ്മയുടെ പുസ്തകം വിറ്റ് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 കൂട്ടക്കനി

സ്വന്തം പുസ്തകം വിറ്റ് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുട്ടക്കനിയിലെ ഭാർഗവിയമ്മ. വാർധക്യത്തിലും എഴുത്തിനോട്  ആഭിമുഖ്യം കാട്ടുന്ന ഭാർഗവിയമ്മ സഖി, കർക്കിടകം എന്നീ  കഥാ സമാഹാരങ്ങൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടുവീടാന്തരം  തുണിക്കച്ചവടം നടത്തിയാണ്  ഉപജീവനം നടത്തുന്നത്‌.  അതോടൊപ്പം തന്റെ പുസ്തകങ്ങളും വിൽക്കും. പുസ്‌തകം  വിറ്റുകിട്ടിയ മൂവായിരം രൂപ കൂട്ടക്കനി ജിയുപി സ്കുളിൽ കുട്ടികൾ സ്വരൂപിക്കുന്ന തുകയോടൊപ്പം  പ്രധാനാധ്യാപകൻ ഇ വിപ്രകാശന് കൈമാറി. കൂട്ടക്കനി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായ  ഭാർഗവിയമ്മ സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്.
പ്രധാന വാർത്തകൾ
Top