22 June Friday

ത്രിപുരയിലെ ഭീകരതയില്‍ കെഎസ്കെടിയു പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

കെഎസ്കെടിയു ജില്ലാ വനിതാ കണ്‍വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് > ത്രിപുരയില്‍ ജനാധിപത്യത്തെ കശാപ്പുചെയ്ത് അധികാരത്തിലേറിയ ബിജെപി നടത്തുന്ന ഭീകരതയില്‍ കെഎസ്കെടിയു ജില്ലാ വനിതാ കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു. 
സംസ്ഥാന വൈസ് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ രമണി അധ്യക്ഷയായി. ജില്ലാസെക്രട്ടറി വി കെ രാജന്‍, പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍, കെ കണ്ണന്‍നായര്‍, എം സരോജിനി എന്നിവര്‍ സംസാരിച്ചു. 
പി എ ശകുന്തള സ്വാഗതം പറഞ്ഞു. വനിതാ സബ്കമ്മിറ്റി കണ്‍വീനറായി കെ രമണിയെയും ജോയിന്റ് കണ്‍വീനര്‍മാരായി എം വി രാധ, കെ ജാസ്മിന്‍ എന്നിവരെയും തെരഞ്ഞെടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top