Top
20
Monday, November 2017
About UsE-Paper

ശിവദാസന്റെ കുടുംബത്തിന്റെ കൈപിടിക്കാമോ

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
കനിയന്തോലിലെ ശിവദാസന്റെ വീട്.
ചെറുവത്തൂര്‍ > ശിവദാസനും കുടുംബത്തിനും വേണം വാസയോഗ്യമായ വീട്. കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ കനിയന്തോല്‍ പ്രദേശത്ത് താമസിക്കുന്ന ശിവദാസനും ഭാര്യയും നാല് മക്കളും താമസിക്കുന്ന വീട് കണ്ടാല്‍ ആര്‍ക്കും മനസില്‍ വേദന തോന്നും. കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ചുമരുകള്‍ക്ക് മുകളില്‍ ഓലയും പ്ളാസ്റ്റിക് ഷീറ്റുമാണ് മേല്‍ക്കൂര. കാറ്റടിച്ചാല്‍ ഇത് തകര്‍ന്നുവീഴും. ശിവദാസന് കരള്‍സംബന്ധമായ അസുഖമാണ്. ഭാരിച്ച ജോലികളൊന്നും ചെയ്യാന്‍ സാധിക്കില്ല. നാല് മക്കളും വിദ്യാര്‍ഥികളാണ്. കുടുംബനാഥന്റെ ചികിത്സ നടന്നുവരികയാണ്. ഇതിനായി കൈയിലുണ്ടായിരുന്നതെല്ലാം ഈ കുടുംബം ചെലവഴിച്ചു. തുടര്‍ചികിത്സ നടത്തേണ്ടതുണ്ട്. 
കുട്ടികളുടെ പഠനം നടക്കേണ്ടതുണ്ട്. നിര്‍ധനരായ ഈ കുടുംബം ദുരിതത്തിലാണിപ്പോള്‍. ചികിത്സക്കും കുട്ടികളുടെ പഠനത്തിനും അവര്‍ക്ക് അന്തിയുറങ്ങാനുള്ള ഒരു വീട് നിര്‍മിച്ച് നല്‍കാനും പ്രദേശത്തെ നന്മ പുരുഷ സംഘം മുന്നോട്ടുവന്നിരിക്കുകയാണ്. അതിനായി കമ്മിറ്റിയും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ശിവദാസനെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ഉദാരമതികളുടെ സഹായം കൂടിയേ തീരൂ. കുടുംബസഹായ ഫണ്ട് സ്വരൂപിക്കാനായി ചീമേനി ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട് (40427100010574).