Top
23
Thursday, November 2017
About UsE-Paper

ജില്ലാ ആശുപത്രിയില്‍ അണുനാശിനി യന്ത്രമെത്തും

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

കാഞ്ഞങ്ങാട് > ജില്ലാ ആശുപത്രിയില്‍ പുതിയ അണുനാശിനി യന്ത്രമെത്തും. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രാജസ്ഥാനില്‍നിന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡാണ് പുതിയ അണുനാശിനി യന്ത്രം ആശുപത്രിയിലെത്തിക്കുന്നത്. യന്ത്രം തകരാറിലായതോടെ ഒരു മാസം നെട്ടോട്ടത്തിലായിരുന്നു രോഗികള്‍. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ നടന്നത്. 

രണ്ട് അണുനാശിനി യന്ത്രമുള്ളതിനാല്‍ ഇപ്പോള്‍ ചെറിയ രീതിയിലുള്ള ശസ്ത്രക്രിയ മാത്രമാണ് നടത്തുന്നത്. മറ്റ് താലൂക്ക് ആശുപത്രികളില്‍നിന്നും സ്വകാര്യ ആശുപത്രികളില്‍നിന്നുമുള്ള അണുനാശിനി യന്ത്രമുപയോഗിച്ചാണ് ജില്ലാ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നത്. കഴിഞ്ഞ ജൂലൈയില്‍ 9.5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച യന്ത്രം ഒരു മാസം പിന്നിട്ടപ്പോള്‍ കേടായി.