19 October Friday

കേന്ദ്രസർവകലാശാല വിദ്യാർഥി പ്രതിഷേധം തുടരുന്നു

സ്വന്തം ലേഖകൻUpdated: Friday Oct 12, 2018
കാഞ്ഞങ്ങാട്
കേന്ദ്രസർവകലാശാലയിൽനിന്ന‌് പുറത്താക്കിയ അഖിൽ താഴത്തിനെ തിരച്ചെടുക്കണമെന്നാവശ്യപ്പെട്ട‌്  എസ‌്എഫ‌്ഐ നടത്തുന്ന പ്രതിഷേധം തുടരുന്നു.  കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന  യോഗ തീരുമാനപ്രകാരം, ഫെയസ് ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച്   അഖിൽ സർവകലാലാശാല അധികൃതർക്ക് വ്യാഴാഴ്ച അപേക്ഷ നൽകി. രജിസ‌്ട്രാറാണ‌് ഇത് കൈപ്പറ്റിയത്. വിദേശത്തുള്ള വിസിയെ ഇക്കാര്യം അറിയിച്ച്  തീരുമാനമെടുക്കും.  അഖിലിന്റെ  വിലക്ക‌് നീക്കുന്നതുവരെ പഠിപ്പുമുടക്കാതെയുള്ള പ്രതിഷേധം തുടരുമെന്ന‌് എസ‌്എഫ‌്ഐ അറിയിച്ചു. രാവിലെ എട്ടുമുതൽ വൈകിട്ട‌് ആറുവരെ പാട്ടും മേളവും വായനയുമായി പ്രതിഷേധം തുടരും. 
അതേസമയം അടച്ചിട്ട സർവകലാശാലയുടെ ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ ഒഴിഞ്ഞുപോകണമെന്ന സർവകലാശാല നിർദേശം ഇതര സംസ്ഥാനത്തുനിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളെ ദുരിതത്തിലാക്കി.  
 സർവകലാശാല തുറന്ന‌് ക്ലാസുകൾ പുനരാരംഭിക്കണമെന്ന‌് എസ‌്എഫ‌്ഐ ആവശ്യപ്പെട്ടു.  നിലവിൽ സർവകലാശാല അടച്ചിടേണ്ട   അന്തരീക്ഷം ക്യാമ്പസിലില്ല. ജനാധിപത്യപരമായി നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ ഭയപ്പെട്ട‌്  സർവകലാശാലയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ  അന്തരീക്ഷം സൃഷ്ടിക്കാനാണ‌്  അധികൃതർ ശ്രമിക്കുന്നത‌്.  വെള്ളിയാഴ‌്ച രാവിലെ പത്തിനുള്ളിൽ ഹോസ്റ്റൽ വിട്ടൊഴിയാനാണ‌് നിർദേശം.  എത്രയും വേഗം ക്യാമ്പസ‌്   തുറന്നുകൊടുക്കണമെന്നാണ‌് വിദ്യാർഥികളുടെ ആവശ്യം.
പ്രധാന വാർത്തകൾ
Top