20 November Tuesday

റബർ സബ്‌സിഡി 12 കോടി രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
രാജപുരം
മലയോരത്തെ റബര്‍ കര്‍ഷകര്‍ക്ക്  12 കോടി രൂപ സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്തു.  റബര്‍ കര്‍ഷകരെ സഹായിക്കാൻ  സര്‍ക്കാര്‍  അനുവദിച്ച  1000 കോടി രൂപയില്‍നിന്നും മലയോരത്തെ 4123 റബര്‍ കര്‍ഷകര്‍ക്ക് മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം  വിതരണം ചെയ്ത സബ്‌സിഡി തുക 12,35,46099 കോടി രൂപയാണ്. 
 മാലക്കല്ല് റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസ്‌  പരിധിയില്‍ വരുന്ന പനത്തടി, കള്ളാര്‍, കോടോം‐ ബേളൂര്‍ പഞ്ചായത്തിലെ 18 റബര്‍ ഉദ്പാദക സഹകരണ സംഘങ്ങള്‍ വഴിയാണ്  സബ്‌സിഡി നല്‍കിയത്‌.  പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍, കല്ലപ്പളി, ചിറംങ്കടവ്, ഓട്ടമല, ചാമുണ്ടിക്കുന്ന്, മുന്തന്റെ മൂല, പനത്തടി, പാടി, കോളിച്ചാല്‍, കള്ളാര്‍ പഞ്ചായത്തിലെ കനിലടുക്കം, മാലക്കല്ല്, രാജപുരം, പൂടംങ്കല്ല്, കൊട്ടോടി, അയ്യങ്കാവ്, കോടോം‐ ബേളൂര്‍ പഞ്ചായത്തിലെ ഉദയപുരം, ഒടയംചാല്‍, പടിമരുത് തുടങ്ങിയ സ്ഥലങ്ങളിലെ റബര്‍ ഉദ്പാദക സംഘം വഴിയാണ് സബ്‌സിഡികള്‍ വിതരണം ചെയ്‌തത്‌. 
എല്‍ഡിഎഫ് സര്‍ക്കാര്‍  വന്ന ശേഷമാണ് ഇത്രയും വലിയ തുക റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്തത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സബ്‌സിഡി നല്‍കാന്‍ കുടിശ്ശിക വരുത്തിയ തുകയും പുതിയ സര്‍ക്കാര്‍ നല്‍കി. 2018 ജനുവരി വരെയുള്ള സബ്‌സിഡി തുക ഇപ്പേള്‍ കൊടുത്തുതീർത്തു.   ഇനി ഫെബ്രുവരി മുതലുള്ള  സബ്‌സിഡി മാത്രമാണ് ബാക്കിയുള്ളത്.  ഈ ഇനത്തില്‍  ബാക്കി 23862820 കോടി രൂപ മാത്രമാണ് നല്‍കാനുള്ളത്.  മാര്‍ക്കറ്റ് വിലയോടൊപ്പം സബ്‌സിഡി നല്‍കി ഒരു കിലോ റബറിന്  150 രൂപ സബ്‌സിഡി വില കിട്ടുന്ന നിലയിലാണ് സര്‍ക്കാര്‍ സബ്ഡിസി നല്‍കി വരുന്നത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top