19 January Saturday

ചട്ടഞ്ചാൽ സബ്- ട്രഷറി കെട്ടിടത്തിന‌് 2.6 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
ഉദുമ
ചട്ടഞ്ചാൽ സബ്- ട്രഷറിക്ക്- കെട്ടിടം നിർമിക്കാൻ 2.6 കോടി രൂപ അനുവദിച്ചതായി കെ കുഞ്ഞിരാമൻ എംഎൽഎ അറിയിച്ചു. 1999 ൽ ചട്ടഞ്ചാൽ ജംങ‌്ഷനിൽ പ്രവർത്തനമാരംഭിച്ച ചട്ടഞ്ചാൽ സബ്- ട്രഷറി 19 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്-.  സ്വന്തമായി കെട്ടിടം നിർമിക്കാൻ  ദേശീയപാതയോട‌്   ചേർന്ന്  20 സെന്റ്- സ്ഥലം ട്രഷറി വകുപ്പിന് കൈമാറിയിരുന്നു.  ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് 2.6 കോടി രൂപ  അനുവദിച്ചത‌്.  ഫെബ്രുവരി രണ്ടാം വാരത്തിൽ കെട്ടിടത്തിന്റെ പണി തുടങ്ങാനാകും. ഇരുനിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ താഴെ  
 നാല‌്കൗണ്ടറുകളും രണ്ട്- ക്യാഷ്- കൗണ്ടറുകളും ഉണ്ടാകും. സൂപ്രണ്ട്-, ട്രഷറി ഓഫീസർ,   ഗാർഡ്- റൂം, സ്റ്റോക്ക്- റൂം എന്നിവ താഴത്തെ നിലയിലായിരിക്കും. മുകളിലത്തെ നിലയിൽ സ്റ്റാഫ്- ഡൈനിങ‌്- ഹാൾ, മീറ്റിങ്ങ്- ഹാൾ, റിക്കാർഡ്- റൂം എന്നിവ സജ്ജമാക്കും. താഴത്തെ നിലയിൽ കാത്തിരിപ്പു കേന്ദ്രം, അംഗപരിമിതർക്കുള്ള റാമ്പ്-, ലേഡീസ്-  ആൻഡ‌്  മെൻസ്- ടോയിലറ്റുകൾ, എടിഎം കൗണ്ടറിനുള്ള സംവിധാനം എന്നിവ ഒരുക്കും.
പ്രധാന വാർത്തകൾ
Top