16 November Friday

ചിത്രങ്ങൾ വിറ്റ്‌ സമാഹരിച്ചത്‌ 60,000 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കാഞ്ഞങ്ങാട്
പ്രളയക്കെടുതിയെ അതിജിവിക്കാനുള്ള ധനസമാഹരണത്തില്‍ ചിത്രകാരന്മാരുടെ സര്‍ഗരചന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ജില്ലാതല ക്യാമ്പില്‍ വരച്ച പെയിന്റിങ്ങുകളുടെ പ്രദര്‍ശനവും വില്‍പനയും കാഞ്ഞങ്ങാട് ആര്‍ട് ഗാലറിയില്‍ നടന്നു. 26 ചിത്രങ്ങള്‍ 90 ശതമാനം വിലക്കിഴിവില്‍ വിറ്റഴിച്ച് 60,000 രൂപ സ്വരൂപിക്കാനായി.
 തൃക്കരിപ്പൂര്‍ രവീന്ദ്രന്റെ ചിത്രം പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ കെ സുധാകരന്‍ 10,000 രൂപക്കാണ് സ്വന്തമാക്കിയത്. വിപിന്റെ രചന പ്രവാസി മലയാളി 4000 രൂപക്കും സ്വന്തമാക്കി. മറ്റ് ചിത്രങ്ങള്‍ 1500, 1000 രൂപക്കാണ്  വാങ്ങിയത്. സമാപന ച്ചടങ്ങ്   പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു.   ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അധ്യക്ഷനായി.   ബി ആര്‍ ഡി സി  എംഡി  ടി കെ മന്‍സൂര്‍  സംസാരിച്ചു. രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ഇ വി അശോകന്‍  നന്ദിയും പറഞ്ഞു  
പ്രധാന വാർത്തകൾ
Top